2019 പുതിയ ലോക്‌സഭയില്‍ വിജയിച്ച 50%പേരും ക്രിമിനല്‍ കേസുകളുള്ളവര്‍

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുക്കപ്പെട്ട് പാര്‍ലിമെന്റിലേക്ക് പോകുന്നവരില്‍ 233 പേര്‍ ക്രിമിനല്‍ കേസില്‍ അകപ്പെട്ടവരാണെന്ന് റിപ്പോര്‍ട്ട്.

ഇന്ത്യന്‍ വോട്ടര്‍മാര്‍ ലോക്‌സഭയിലേക്ക  ക്രിമിനലുകളെ തെരഞ്ഞെടുക്കുന്നത് തുടരുകയാണ്.539 വിജയികളില്‍ 17ാമത് ലോക്‌സഭയില്‍  233 പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.അതായത് പുതിയ ലോക്‌സഭയിലെ 50 ശതമാനം എം.പിമാരും ക്രിമിനല്‍ റെക്കോര്‍ഡുള്ളവരാണ്.

2009 മുതല്‍ ക്രിമിനല്‍ കേസുള്ള എം.പിമാരുടെ 44 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.ക്രിമിനല്‍ കേസില്‍ അകപ്പെട്ടവര്‍ 15.5 ശതമാനം വിജയം കൈവരിക്കുമ്പോള്‍ യാതൊരു കേസുമില്ലാത്തവര്‍ ജയിക്കുന്നത് വെറും 4.7 ശതമാനമാണ്.2014 ലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 542 എം.പിമാരില്‍ ക്രിമിനല്‍ കേസുള്ളവര്‍ 185 പേരായിരുന്നു.അഥവാ 35 ശതമാനം. എന്നാല്‍ 2009 ല്‍ ക്രിമിനല്‍ കേസിലകപ്പെട്ട എം.പിമാരുടെ എണ്ണം 162 ആയി(30 ശതമാനം).

2014 ലെ തെരെഞ്ഞെടുപ്പില്‍ 34 ശതമാനമെങ്കില്‍ 2009 ല്‍ ഇത് 30 ശതമാനമായിരുന്നു.ദേശീയ തെരെഞ്ഞെടുപ്പ് നീരീക്ഷണ വിഭാഗം(നാഷണല്‍ ഇലക്ഷന്‍ വാച്ച് ആന്‍ഡ് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്) പുറത്തുവിട്ട റിപ്പോര്‍ട്ടാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter