ബഹിരാകാശ ഗവേഷണ മേഖലയിൽ വൻ നേട്ടം സ്വന്തമാക്കി യു.എ.ഇ
അബുദാബി: ബഹിരാകാശത്ത് കാലുകുത്തുന്ന ആദ്യ അറബ് ബഹിരാകാശ യാത്രികനനെന്ന പദവി ഇനി ഹസ്സ അല്‍ മന്‍സൂരിക്ക് സ്വന്തം. ഇമാറാത്ത് പൗരനായ ഹസ്സ വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തില്‍ എത്തിച്ചേർന്നു. കസാഖിസ്താനിലെ ബേക്കനൂര്‍ കോസ്മോഡ്രോമില്‍ നിന്ന് യു.എ.ഇ സമയം 5.57ന് ഹസ്സ അല്‍ മന്‍സൂരിയടക്കം മൂന്ന് ബഹിരാകാശ യാത്രികരുമായി സോയുസ് എം.സ് 15 പേടകം ആകാശത്തേക്ക് കുതിച്ചുയരുകയായിരുന്നു. ഭൂമിയുടെ ഒന്നാം ഭ്രമണ പഥം ചുറ്റി രാത്രി 11:44 ന് പേടകം ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനിലെത്തി. മുഴുവന്‍ അറബ് യുവതക്കുമുള്ള സന്ദേശമാണ് ഹസ്സയുടെ നേട്ടമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍മക്തൂം ട്വീറ്റ് ചെയ്തു. മറ്റുള്ളവര്‍ക്കൊപ്പം മുന്നോട്ട് കുതിക്കാന്‍ ഇനി നമുക്കും മുന്നോട്ട് കുതിക്കാമെന്നും അദ്ദേഹം പ്രതികരിച്ചു. യു.എ.ഇയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ് ഹസ്സയുടെ നേട്ടമെന്ന് ഉപസര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ കുറിച്ചു. ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ദുബൈയിലെ മുഹമ്മദ് ബിന്‍ റാശിദ് സ്പേസ് സെന്ററില്‍ ഹെസ്സയുടെ നേട്ടം നേരിട്ട് കാണാൻ എത്തിയിരുന്നു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter