കശ്മീർ വിഷയത്തിൽ ആശങ്ക അറിയിച്ച് മുസ്ലിം രാഷ്ട്ര കൂട്ടായ്മ
ന്യൂയോർക്ക്: ജമ്മു കാശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി പിൻവലിക്കണമെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കൺട്രീസ് (ഒ.ഐ.സി) ഇന്ത്യയോട് ആവശ്യപ്പെട്ടു. കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് സുതാര്യമായ അന്വേഷണം നടത്താൻ ഐക്യരാഷ്ട്രസഭ, ഒ.ഐ.സി തുടങ്ങിയ സംഘടനകളെ അനുവദിക്കണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു. ന്യൂയോർക്കിൽ നടന്നുകൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ 74ആം ജനറൽ അസംബ്ലിക്കിടെ 57 മുസ്ലിം രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാർ പങ്കെടുത്ത യോഗത്തിലാണ് കശ്മീർ വിഷയത്തിൽ ആദ്യമായി ഒ.ഐ.സി നിലപാട് പ്രഖ്യാപിക്കുന്നത്. പാകിസ്ഥാനെ പ്രതിനിധീകരിച്ചുകൊണ്ട് യോഗത്തിൽ പങ്കെടുത്ത വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി കശ്മീരിൽ നടന്നുകൊണ്ടിരിക്കുന്ന സ്ഥിതിഗതികൾ സമിതിയെ ബോധ്യപ്പെടുത്തി. തുടർന്ന് കശ്മീരിലെ രൂക്ഷമായ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് കടുത്ത ആശങ്ക അറിയിച്ച ഒ.ഐ.സി കശ്മീർ ഒരു അന്ത്രാരാഷ്ട്ര വിഷയമാണെന്നും വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter