ഫലസ്തീനീ പോരാട്ട നായിക ലൈല ഖാലിദ് പങ്കെടുക്കേണ്ട വെബിനാർ സൂം ആപ്പ് തടഞ്ഞതായി പരാതി
സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുന്നതിൽ നിന്ന് ഫലസ്തീനി പോരാട്ടത്തിന്റെ പ്രതീകമായ ലൈല ഖാലിദിനെ വീഡിയോ കോൺഫറൻസ് പ്ലാറ്റ്ഫോമായ സൂം തടഞ്ഞതായി പരാതി. ഫെയ്സ്ബുക്കും യൂടൂബും പരിപാടി സെൻസർ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തതായി പലസ്തീനിലെ പ്രമുഖ മാധ്യമമായ ഇലക്ട്രോണിക് ഇന്തിഫാദ റിപ്പോർട്ട് ചെയ്തു. അതേസമയം ലൈല ഖാലിദ് വെബിനാറിൽ പങ്കെടുക്കുന്നത് തടഞ്ഞത് ന്യായീകരിച്ച് സൂം രംഗത്തെത്തി. ഭീകരവിരുദ്ധ നിയമങ്ങൾക്കനുസൃതമായാണ് തങ്ങൾ നടപടി സ്വീകരിച്ചതെന്ന് സൂം വിശദീകരിച്ചു.

അമേരിക്ക പുറത്തുവിട്ട ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെട്ട ഒരു സംഘടനയുമായി ലൈല ഖാലിദ് ബന്ധം പുലർത്തുന്നതായും അത് തങ്ങളുടെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമാണെന്നും സൂം വ്യക്തമാക്കി. അതേസമയം ജൂത ലോബികളുടെയും ഇസ്രായേലിന്റെയും കടുത്ത സമ്മർദ്ദം മൂലമാണ് സൂം വെബിനാർ ക്യാൻസൽ ചെയ്തതെന്ന് ജെറുസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സാൻഫ്രാൻസിസ്കോ യൂണിവേഴ്സിറ്റിയിൽ ഹൂസ് നറേറ്റീവ്സ്, ജൻഡർ ജസ്റ്റിസ്, ആൻഡ് റെസിസ്റ്റൻസ് എ കോൺവർസേഷൻ വിത് ലൈല ഖാലിദ് എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് പോപ്പുലർ ഫ്രണ്ട് ഫോർ ദ ലിബറേഷൻ ഓഫ് ഫലസ്തീൻ എന്ന സംഘടനയിൽ അംഗത്വമുള്ള ലൈല ഖാലിദ് ക്ഷണിക്കപ്പെട്ടിരുന്നത്.

സാൻഫ്രാൻസിസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി പ്രസിഡന്റ് ലിൻ മഹോണി സൂമിന്റെ നിലപാടിൽ എതിർപ്പറിയിച്ച് രംഗത്തെത്തി. സൂമിന്റെ നടപടിയിൽ ശക്തമായ വിയോജിപ്പുണ്ട്, എന്നാൽ ഒരു സ്വകാര്യ കമ്പനി എന്ന നിലക്ക് അവരുടെ നയങ്ങൾ അംഗീകരിക്കുന്നു- പ്രസിഡണ്ട് ചൂണ്ടിക്കാട്ടി. പരിപാടി സെൻസർ ചെയ്യാനുള്ള യൂട്യൂബി ന്റെയും ഫേസ്ബുക്കിന്റെയും തീരുമാനം ദ വർക്കേഴ്സ് വേൾഡ് പാർട്ടി അപലപിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter