കൊറോണയുടെ പേരിൽ മുസ്‌ലിം വിദ്വേഷം പ്രചരിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കണം: പ്രധാനമന്ത്രിക്ക്  യെച്ചൂരിയുടെ കത്ത്
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പേരിൽ മുസ്‌ലിംകൾക്കെതിരെ ഇന്ത്യയിലുടനീളം വെറുപ്പ് പ്രചരിപ്പിക്കുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കത്തയച്ചു. കൊറോണ വൈറസിനെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട് 12 കാര്യങ്ങൾ ചൂണ്ടിക്കാട്ടി യെച്ചൂരി എഴുതിയ കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

തബ് ലീഗ് ജമാഅത്ത്കാരുമായി ബന്ധപ്പെട്ട സംഭവം മുസ്‌ലിംകൾക്കെതിരായ പ്രചാരണത്തിനായി ഉപയോഗിക്കുകയും സാമൂഹിക വിഭജനം നടത്തുകയും ചെയ്യുന്നത് ശരിയല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

നേരത്തെ ഡൽഹിയിലെ മർക്കസ് നിസാമുദ്ദീൻ നടന്ന തബ് ലീഗ് സമ്മേളനമാണ് ഇന്ത്യയിലുടനീളം കൊറോണ വൈറസ് വ്യാപനത്തിന് കാരണമായതെന്ന് വർഗീയശക്തികൾ പ്രചരിപ്പിച്ചിരുന്നു. അതിനുപുറമേ മഹാരാഷ്ട്രയിൽ രണ്ട് സന്യാസിമാരെ കൊലപ്പെടുത്തിയതിന് പിന്നിൽ മുസ്‌ലിംകൾ ആണെന്നും വർഗീയ പ്രചരണം ഉണ്ടായിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter