ഇന്ത്യൻ മുസ്‌ലിംകൾക്കെതിരായ അക്രമത്തെ അപലപിച്ച് കുവൈത്ത് മന്ത്രിസഭ
ന്യൂഡൽഹി: ഇന്ത്യയിൽ മുസ്‌ലിംകള്‍ക്കെതിരേ സംഘ്പരിവാര സംഘടനകള്‍ നടത്തിവരുന്ന വംശീയ അതിക്രമങ്ങളെയും വിദ്വേഷ പ്രചരണങ്ങളെയും അപലപിച്ച്‌ കുവൈത്ത് മന്ത്രിസഭാ സമിതി പ്രമേയം പാസാക്കി. അടുത്തിടെ അറബ് രാജ്യങ്ങളിലെ ബുദ്ധിജീവികളും സാമൂഹിക പ്രവര്‍ത്തകരും മുസ്‌ലിംകള്‍ക്കെതിരായ ആര്‍എസ്‌എസിന്റെ വംശീയ അതിക്രമങ്ങളെ അലപിക്കുകയും ആര്‍എസ്‌എസിനെ ഭീകര പ്രസ്ഥാനമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് വർഗീയ പ്രചരണത്തിനെതിരെ ഔദ്യോഗികമായി പ്രതികരണമായി കുവൈത്ത് മന്ത്രിസഭാ സമിതി പ്രമേയം പാസാക്കിയത്. വിഷയത്തില്‍ ഇടപെടാന്‍ കുവൈത്ത് മന്ത്രിസഭാ സമിതി അന്താരാഷ്ട്ര സമൂഹത്തോടും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്മാലാമിക് കോപറേഷനോടും (ഒഐസി) ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ വിഷയത്തിൽ അനുനയ നീക്കവുമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഗൾഫ് പ്രതിനിധികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter