3,40,000 ത്തിലധികം സിറിയൻ അഭയാർഥികൾ തുർക്കിയിൽ നിന്ന് മാതൃ രാജ്യത്തേക്ക് മടങ്ങുന്നു
ബെയ്‌റൂത്ത് :തീവ്രവാദ ഭീഷണിയിൽ നിന്ന് മുക്തമായ തുർക്കി അതിർത്തിയിലെ സ്വന്തം നാടുകളിലേക്ക് ലക്ഷക്കണക്കിന് സിറിയൻ അഭയാർഥികൾ മടങ്ങാനൊരുങ്ങുന്നതായി തുർക്കി വിദേശ കാര്യ മന്ത്രി മേവ്ലൂത് കവൂസോഗ്ലി. ലെബനാനിൽ സന്ദർശനം നടത്തവേ ലബനീസ് വിദേശ കാര്യ മന്ത്രി യോടൊപ്പം നടത്തിയ സംയുക്ത വാർത്താ സമ്മളനത്തിലാണ്‌ അദ്ദേഹം മേഖല സമാധാനത്തിലേക്ക് മടങ്ങുന്നതിന്റെ വാർത്തകൾ പങ്ക് വെച്ചത്. തുർകിഷ് സൈന്യം അതിർത്തിയിൽ നടത്തിയ ഒലീവ് ബ്രാഞ്ച്, യൂഫ്രട്ടീസ് ഷീൽഡ് എന്നീ ഓപെറേഷനിലൂടെ കുർദിഷ്, വൈ.പി.ജി തീവ്രവാദികളെ തുരത്തിയതോടെയാണ് ഈ പ്രദേശങ്ങളിലേക്കുള്ള അഭയാർത്ഥി തിരിച്ച് വരവിന് അവസരം ഒരുങ്ങിത്. ഏറ്റവും കൂടുതൽ സിറിയൻ അഭയാർഥികൾ പാലായനം ചെയ്ത രാജ്യമാണ് തുർക്കി. 36 ലക്ഷം സിറിയക്കാർക്ക്‌ തുർക്കി അഭയം നൽകുന്നുണ്ട്. 15 ലക്ഷം അഭയാർഥികൾ ഉള്ള ലബനാനാണ് രണ്ടാമത്. സിറിയൻ അഭയാർഥികളുടെ പുനരധിവാസത്തിനായി ലബാനാനുമായി ചേർന്ന് ഒരു ഫോറം രൂപീകരിക്കാൻ തുർക്കി തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter