മുഹറം ഘോഷയാത്ര  അനുവദിക്കണമെന്ന ഹരജി  സുപ്രിംകോടതി തള്ളി
ന്യൂഡല്‍ഹി: ശിയാ വിഭാഗം മുസ്‌ലിംകൾ മുഹറം 10 ന് നടത്തിവരാറുള്ള ഘോഷയാത്ര അനുവദിക്കണമെന്ന ആവശ്യം സുപ്രിംകോടതി തള്ളി. കൊവിഡിന്റെ സാഹചര്യത്തില്‍ രോഗവ്യാപനമുണ്ടായാല്‍ അത് പ്രത്യേക സമുദായത്തെ ലക്ഷ്യമിടുന്നതിന് കാരണമാകുമെന്നും കോടതി ചൂണ്ടിക്കാട്ടി. 'ഘോഷയാത്രയ്ക്ക് രാജ്യത്തുടനീളം അനുവാദം നല്‍കിയാല്‍ ഒരു കുഴപ്പമുണ്ടാകും, ഒരു പ്രത്യേക സമൂഹത്തെ കൊവിഡ് വ്യാപിച്ചതിന് ലക്ഷ്യമിടും' ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്‌ഡെ പറഞ്ഞു.

രഥയാത്രയ്ക്ക് സുപ്രിംകോടതി അനുമതി നല്‍കിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തുടനീളം ശനി, ഞായര്‍ ദിവസങ്ങളില്‍ മുഹറം ഘോഷയാത്രയ്ക്ക് അനുമതി വേണമെന്ന് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശില്‍ നിന്നുള്ള സയ്യിദ് കല്‍ബെ ജവാദ് ആണ് ഹരജി നല്‍കിയിരിക്കുന്നത്. പുരിയിലും മുംബൈയിലെ ജൈന ക്ഷേത്രങ്ങളിലും ഒരു പ്രത്യേക സ്ഥലത്താണ് ഇളവ് അനുവദിച്ചതെന്ന് ഹർജിക്ക് മറുപടി പറയവേ ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. ശിയാ സമുദായത്തിലെ ധാരാളം മുസ്‌ലിംകള്‍ താമസിക്കുന്ന യു.പി തലസ്ഥാനത്ത് ലഖ്‌നോവില്‍ ഘോഷയാത്രയ്ക്ക് അനുമതി നല്‍കണമെന്ന് അഭ്യര്‍ച്ച ഹരജിക്കാരനോട് അലഹാബാദ് ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രിംകോടതി നിർദേശിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter