വിഭജനത്തിനു ശേഷം ഇന്ത്യൻ ഹിന്ദുക്കൾക്ക് പ്രവേശനാനുമതിയില്ലാത്ത ഹിന്ദു ക്ഷേത്രം തുറന്നുകൊടുക്കാൻ പാക് തീരുമാനം
അമൃത്‌സര്‍: പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ സർക്കാർ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന സംഘപരിവാർ ശക്തികളുടെ പ്രചാരണങ്ങളെ തള്ളിക്കളയുന്ന വാർത്തകളാണ് പാകിസ്താനിൽനിന്ന് വരുന്നത്. വിഭജനത്തിനുശേഷം ഇന്ത്യക്കാർക്ക് മുമ്പിൽ കൊട്ടിയടക്കപ്പെട്ട പെഷാവാറിലെ പഞ്ച് തീര്‍ഥ് ക്ഷേത്രം ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കാൻ പാകിസ്ഥാന്‍ തീരുമാനിച്ചു. കര്‍താര്‍പൂരിന് ശേഷം പെഷാവാറിലെ ക്ഷേത്രമാണ് ഹിന്ദുമത വിശ്വാസികള്‍ക്കായി പാകിസ്ഥാന്‍ വീണ്ടും തുറന്നുകൊടുത്തിരിക്കുന്നത്. ഖൈബര്‍ പഖ്തൂന്‍ഖ്വയിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രം പഞ്ചപാണ്ഡവർ വനവാസക്കാലത്ത് നിർമ്മിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. പഞ്ച തീര്‍ഥ് ക്ഷേത്രത്തെ ദേശീയ പൈതൃക പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാന്‍ എവക്യൂ ട്രസ്റ്റ് പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ആമിര്‍ അഹമ്മദ് ദേശീയമാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളായ മുസ്‌ലിംകളോട് വിവേചനം കാണിക്കുന്ന പൗരത്വ ഭേദഗതി ബില്ല് പാസാക്കിയതിനിടെ പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്ക് ക്ഷേത്രം തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്തു. സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാര ദേവാ സാഹിബ്, ഗുരുദ്വാര ഖാര സാഹിബ് എന്നിവയും ഇന്ത്യയിലെ വിശ്വാസികള്‍ക്കായി തുറന്നുകൊടുത്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter