അടിമസ്ത്രീകള്‍, സേവകര്‍, വിമോചിതര്‍

അടിമസ്ത്രീകളായി നബിക്കുണ്ടായിരുന്നത് മൂന്നു പേരായിരുന്നു. മാരിയത്തുല്‍ ഖിബ്ത്തിയ്യ(റ), നബിയുടെ ഇബ്രാഹീം എന്ന കുട്ടിയുടെ മാതാവ് അവരാണ്. ഹിജ്‌റ പതിനാറില്‍ മരണപ്പെട്ടു. ജന്നതുല്‍ബഖീഇലാണ് അവരെ ഖബറടക്കിയത്. ഇവരെ കൂടാതെ സുലൈഖത്തുല്‍ ഖുറളിയ്യ, സൈനബ ബീവി നബിക്ക് സമ്മാനമായി കൊടുത്ത മറ്റൊരു സ്ത്രീ എന്നിങ്ങനെ മൂന്നുപേരായിരുന്നു നബി യുടെ അടിമസ്ത്രീകള്‍. (ഹലബി, ബഹ്ജ്തുല്‍മഹാഫില്‍, റസാഇലുസ്സിയര്‍)

നബി യുടെ സേവകരില്‍ അനസുബ്‌നു മാലിക്(റ) ഉന്നത സ്ഥാനം വഹിക്കുന്നു. റബീഅത്തുബ്‌നു കഅ്ബുല്‍ അസ്‌ലമീ, അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) എന്നിവരും ചെരിപ്പിന്റെ ഉത്തരവാദിത്വമേറ്റെടുത്ത ഉഖ്ബത്തുബ്‌നു ആമിറുല്‍ ജുഹനീ, നബി സഞ്ചരിച്ചിരുന്ന കഴുതയുടെ ഉത്തരവാദിത്വമേറ്റെടുത്ത അസ്‌ലഅ് ഇബ്‌നു ശരീക്, തങ്ങള്‍ യാത്രചെയ്തിരുന്ന ഒട്ടകത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്തിരുന്ന ബിലാലുല്‍ മുഅദ്ദിന്‍, സഅ്ദ്, അബുല്‍ ഹംറ്, ദുമഖ്‌റത്ത്, ബുകൈറ്, അബൂദര്‍റുല്‍ ഗിഫാരീഎന്നിവരെല്ലാം നബി യുടെ സേവകന്മാരായിരുന്നു. പ്രവാചകര്‍ക്ക് സേവനം ചെയ്തുകൊണ്ട് തങ്ങളുടെ കൂടെതന്നെ നിലയുറപ്പിക്കുക എന്നത് ഇവരുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹവും സന്തോഷവുമായിരുന്നു. സൈദുബ്‌നു ഹാരിസ, അദ്ദേഹത്തിന്റെ പുത്രന്‍ ഉസാമ, സഹോദരന്‍ അയ്മന്‍, അസ്‌ലമുബ്‌നു ഉബൈദ്, അബൂറാഫിഅ്, അബൂകബ്ശ്, സൗബാന്‍, റബാഹ്, യസാര്‍, ഫുളാല, അബുസ്സംഹ്, റാഫിഅ്, മഅ്ബൂര്‍, കര്‍കറ, ത്വഹ്മാന്‍, ബാദാം, ഗുര്‍മുസ്, അബൂലുബാബ  എന്നിവരും സ്ത്രീകളില്‍ ഉമ്മു ഐമന്‍, മാരിയ, റൈഹാന, റുബൈഹ, ഹളീറ, റള്‌വാ, മൈമൂന, ഉമ്മുളമീറ (റ.ഹുന്ന) എന്നിവരും നബി മോചിപ്പിച്ച അടിമകളാകുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter