ഡൽഹി കലാപത്തെ ശക്തമായി അപലപിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭ
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവർക്ക് നേരെ സംഘ് പരിവാർ അക്രമികൾ അഴിച്ച് വിട്ട കലാപത്തിൽ മരണം 32 ലെത്തി നിൽക്കെ വിഷയത്തിൽ പ്രതികരണവുമായി ഐക്യരാഷ്ട്രസഭ രംഗത്ത്. നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട ഈ സംഭവത്തെ അപലപിക്കുന്നതായി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് വ്യക്തമാക്കി.

കലാപത്തിലെ സ്ഥിതിഗതികള്‍ വിലയിരുത്തി വരികയാണെന്നും സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സമാധാനപരമായി പ്രതിഷേധിക്കാന്‍ അവസരം ഒരുക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടു. ഡൽഹിയിൽ നടന്ന് കൊണ്ടിരിക്കുന്ന കലാപത്തിൽ അന്താരാഷ്ട്ര സമൂഹം വലിയ ഞെട്ടലാണ് പ്രകടിപ്പിച്ചത്. അമേരിക്ക, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ദൽഹിയിലെ തങ്ങളുടെ പൗരന്മാരോട് പൂർണ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter