പശുവിന്റെ പേരില്‍ അക്രമം നടത്തിയാല്‍ ഇനി മൂന്ന് വര്‍ഷം തടവ്, മനുഷ്യജീവന് വിലകല്‍പിക്കുന്ന നിയമവുമായി മധ്യപ്രദേശ്

പശുവിന്റെ പേരില്‍ മനുഷ്യനെ കുരുതിനല്‍കുന്ന ആള്‍ക്കൂട്ടആക്രമണോ മറ്റോ നടത്തിയാല്‍  മൂന്ന് വര്‍ഷം തടവ് നല്‍കുന്ന നിയമവുമായി മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

കമല്‍നാഥ് നയിക്കുന്ന ഗവണ്‍മെന്റാണ് നിലവിലെ ഗോസംരക്ഷണ നിയമം ഭേതഗതിവരുത്തിയത്. പശു സംരക്ഷണത്തിന്റെ പേരില്‍ അക്രമണം നടത്തുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.
ഗോവധ ആക്രമണത്തിന്റെ പേരില്‍ പിടിക്കപ്പെടുന്നവര്‍ കുറ്റവാളികളായി കണ്ടെത്തിയാല്‍ ആറ് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്നും അതോടപ്പം 25,000 മുതല്‍  50,000 വരെ ഫൈന്‍ ഈടാക്കുമെന്നും ഭേതഗതി നിയമത്തില്‍  വ്യക്തമാക്കുന്നു.
 2004 ലെ പശുസംരക്ഷണ നിയമമാണ് കമല്‍നാഥ് സര്‍ക്കാര്‍ ഭേതഗതി വരുത്തിയിട്ടുള്ളത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter