സിറിയന്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസം നല്‍കാന്‍ തയ്യാറായി തുര്‍ക്കി സര്‍വകലാശാല

വടക്കന്‍ സിറിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഭ്യാസം നല്‍കാന്‍ തയ്യാറായി തുര്‍ക്കി സര്‍വ്വകലാശാല. തുര്‍ക്കി സര്‍വ്വകലാശാല റെക്ടര്‍ അലിഗൗര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.

വടക്കന്‍ സിറിയയില്‍ തീവ്രവാദികളെ ഉന്മൂലനം  ചെയ്യുന്നതിന്റെ ഭാഗമായി നിലവില്‍ തുര്‍ക്കി ആര്‍മി ഓപ്പറേഷന്‍ നടന്നുകൊണ്ടിരിക്കുന്നുണ്ട്. 
പ്രാദേശിക യോഗങ്ങളിലും പ്രവിശ്യാ നേതാക്കളിലും വിദ്യഭ്യാസത്തിന്റെ ആവശ്യകത  ബോധ്യപ്പെട്ടിട്ടുണ്ട്, യൂണിവേഴ്‌സിറ്റി റെക്ടര്‍ അലി ഗൗര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം അലപ്പോയിലെ ജറാബുലസില്‍ തുര്‍ക്കി വെക്കേഷണല്‍ സ്‌കൂള്‍ തുറന്നിരുന്നു, അവിടെയുള്ള ഉന്നത വിദ്യഭ്യാസ നിലവാരം കണ്ട് ബന്ധപ്പെട്ടവര്‍ സിറിയയിലെ അല്‍ ബാബിലും അസാസിലും വിദ്യഭ്യാസം നല്‍കാന്‍ വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുര്‍ക്കി നിലവില്‍ 4 മില്യണോളം അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വം നല്‍കിവരുന്നുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter