ബീഹാറിലെ മുസ്‌ലിം യുവാവിന് നേരെ വെടിവെയ്പ്പ്, പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശവും

ബീഹാറിലെ മുസ്‌ലിം യുവാവിന് നേരെ വെടിയുതിര്‍ക്കുയും പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശവും.ബീഹാറിലെ ബെഗുസാരയിയിലാണ്  സംഭവം. മുഹമ്മദ് ഖാസിമിന് നേരെയാണ് ആക്രമണം നടന്നത്. മദ്യ ലഹരിയിലായിരുന്ന അക്രമി ഖാസിമിനോട് പേര് ചോദിച്ച ഉടനെ പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുകയായിരുന്നു, പിന്നീട് വെടിയുതിര്‍ക്കുയും കണ്ട് നിന്നവര്‍ സഹായിക്കാതെ മാറിനില്‍ക്കുകയായിരുന്നു, അക്രമിയെ തള്ളിമാറ്റിയാണ് ഖാസിം രക്ഷപ്പെട്ടത്. 

സംഭവത്തെ കുറിച്ച് ഖാസിം പറയുന്നത് ഇങ്ങനെ, അക്രമി തന്നോട് പേര് ചോദിച്ച്, പേര് പറഞ്ഞയുടനെ പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു,പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. സമീപത്തുളളവര്‍ സഹായത്തിനെത്താതെ കണ്ട് മാറിനിന്നു.
ആക്ടിവിറ്റ് മുഹമ്മദ് ആസിഫ് ആണ് സംഭവത്തെ കുറിച്ച് ട്വീറ്ററിലൂടെ വീഡിയോ പുറത്ത് വിട്ടത്.

പാര്‍ലിമെന്ററി തെരഞ്ഞെടുപ്പ് കഴിഞ്ഞ് ദിനം പ്രതി മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നിരവധി അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മധ്യപ്രദേശിലെയും കാശ്മീരിലെയും ഹരിയാനയിലെയും ന്യൂനപക്ഷ അക്രമങ്ങളുടെ തുടര്‍ച്ചയാണ്  ബീഹാറിലെ മുസ്‌ലിം യുവാവിന് നേരെയുള്ള അതിക്രമവും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter