റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ കോവിഡ് വ്യാപിക്കുന്നു
ധാക്ക: ബംഗ്ലാദേശിലെ റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ കോവിഡ് വ്യാപിച്ചു തുടങ്ങിയതോടെ 15000 അഭയാർഥികളെ ബംഗ്ലാദേശ് ഭരണകൂടം ക്വാറന്റൈനിലാക്കി. ഇതുവരെ 29 പേർക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. അഭയാർത്ഥി ക്യാമ്പിൽ സന്ദർശനം നടത്തിയ ഉദ്യോഗസ്ഥരിലൂടെയാണ് കോവിഡ് പടർന്നതെന്ന് കരുതപ്പെടുന്നു.

2011 ൽ മ്യാൻമറിൽ നടന്ന മുസ്‌ലിം വംശഹത്യയിൽ നിന്ന് ജീവൻ രക്ഷിക്കുവാൻ പാലായനം ചെയ്ത 11 ലക്ഷത്തോളം അഭയാർത്ഥികളാണ് ബംഗ്ലാദേശിലെ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ ഉള്ളത്. ഇതിൽ 2 ലക്ഷം പേർ ധാക്കയിലെ കോക്സ് ബസാറിലാണുള്ളത്. രോഗലക്ഷണങ്ങളില്ലെങ്കിലും കോവിഡ് സ്ഥിരീകരിച്ച കുടുംബങ്ങളിലെ അംഗങ്ങളെയെല്ലാം ക്വാറന്റൈൻ ചെയ്തിരിക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter