ഇത് ചരിത്രം: യുകെയിൽ ആദ്യമായി  ഹിജാബ് ധാരി ന്യായാധിപ സ്ഥാനത്തേക്
ലണ്ടൻ: യുകെയുടെ ചരിത്രത്തിലാദ്യമായി ഹിജാബ്ധാരിയായ ഒരു മുസ്‌ലിം വനിത ജഡ്ജിയായി സ്ഥാനമേറ്റു. 40 കാരിയായ റാഫിയ അർശദാണ് യുകെയുടെ ചരിത്രം തിരുത്തിക്കുറിച്ച നേട്ടത്തിന് ഉടമയായത്. യുകെയിലെ മിഡ് ലാന്റ് സർക്യൂട്ടിൽ ഡെപ്യൂട്ടി ജഡ്ജിയായാണ് റാഫിയയുട നിയമനം.

11 വയസ്സായപ്പോൾ ഭാവിയിൽ അഭിഭാഷകയായി മാറണമെന്ന സ്വപ്നം മനസ്സിൽ കുറിച്ചിട്ട റാഫിയക്ക് സഫലമാക്കാനായത് 17 വർഷത്തെ തിളങ്ങുന്ന അഭിഭാഷക കരിയർ മാത്രമല്ല, മറിച്ച് വിധി നിർണയ പ്രക്രിയയുടെ ഭാഗമാകാനുള്ള അവസരം കൂടിയാണ്. 2001 ൽ ഓക്സ്ഫോർഡ് ബ്രൂക്കേഴ്സിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ അവർ രണ്ടു വർഷങ്ങൾക്കു ശേഷം ലീഡ്സ് സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടിയാണ് നിയമ വൃത്തി ആരംഭിച്ചത്.

രാജ്യത്തെ ബഹുസ്വരതയെ ശക്തിപ്പെടുത്താനും ബ്രിട്ടനിലെ മുസ്‌ലിം യുവത്വത്തിന് പ്രചോദനം നൽകാനും താൻ എപ്പോഴും മുന്നിൽ ഉണ്ടാവുമെന്ന് അവർ പറഞ്ഞു. നാം മനസ്സിൽ നിശ്ചയിച്ചുറപ്പിച്ച എന്ത് കാര്യവും നേടിയെടുക്കാൻ സാധിക്കുമെന്നത് തിരിച്ചറിയണമെന്ന് ബ്രിട്ടീഷ് യുവത്വത്തിന് നൽകിയ ഉപദേശത്തിൽ അവർ വ്യക്തമാക്കി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter