അനധികൃത ഇസ്രായേൽ കയ്യേറ്റങ്ങളെ സ്വാഗതം ചെയ്ത അമേരിക്കൻ നടപടിക്കെതിരെ സൗദി അറേബ്യ
റിയാദ്: ഫലസ്‌തീൻ പ്രദേശങ്ങൾ കൈയ്യടക്കിയ ഇസ്‌റാഈൽ നടപടി അംഗീകരിച്ച അമേരിക്കൻ നടപടിക്കെതിരെ സഊദി അറേബ്യ. അടിയന്തിര അറബ് ലീഗ് സമ്മേളനത്തിൽ സഊദി വിദേശ കാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനാണ്‌ ഫലസ്‌തീൻ വിഷയത്തിൽ സഊദി നയം വീണ്ടും വ്യക്തമാക്കിയത്. വിഷയത്തിൽ നേരത്തെ തന്നെ ഇസ്രാഈലിനും അമേരിക്കക്കും എതിരെ സഊദി അറേബ്യ നിലപാടുകൾ കൈകൊണ്ടിരുന്നു. ഫലസ്‌തീൻ പ്രശ്‌നത്തിൽ സഊദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവ് ഫലസ്‌തീൻ ജനതക്കൊപ്പമാണെന്നും അവർക്കുള്ള സഹായം തുടരുമെന്നും പ്രഖ്യാപിച്ചിട്ടുണ്ടെന്നും വിദേശ കാര്യ മന്ത്രി കൂട്ടി ചേർത്തു. പലസ്‌തീൻ പ്രശ്‌നത്തിന് നീതിപൂർവകവും സമഗ്രവുമായ പരിഹാരത്തിന്റെ ആവശ്യകത സഊദി ഊന്നിപ്പറയുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter