അസർബൈജാന്റെ നിർണായക നീക്കം:അ​ര്‍മീനിയൻ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ൽബജാറിലേക്ക്  പ്രവേശിച്ച് സൈ​ന്യം
ബ​കു: അർമീനിയ- അസർബൈജാൻ കരാർ പ്രകാരം അ​ര്‍​മേ​നിയ​ന്‍ സൈ​ന്യ​ത്തിന്റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ക​ല്‍​ബ​ജാ​ര്‍ മേ​ഖ​ല​യി​ലേ​ക്ക്​ അ​സ​ര്‍​ബൈ​ജാ​ന്‍ സൈ​ന്യം പ്രവേശിച്ചു തുടങ്ങി. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രകാരം നവംബര്‍ 15 മുതല്‍ തന്നെ കല്‍ബജാര്‍ അസര്‍ബൈജാന് കൈമാറണമായിരുന്നു. എ​ന്നാ​ല്‍, മോ​ശം കാ​ലാ​വ​സ്ഥ ചൂണ്ടിക്കാട്ടി സൈ​ന്യ​ത്തിന്റെ പി​ന്മാ​റ്റ​ത്തി​നും സാ​ധാ​ര​ണ​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നും അ​ര്‍​മേനി​യ കൂ​ടു​ത​ല്‍ സ​മ​യം ചോ​ദി​ച്ചി​രു​ന്നു. അ​തി​നി​ടെ​യാ​ണ്​ അ​സ​ര്‍​ബൈ​ജാ​ന്റെ നീക്കം.

അ​ര്‍​മീ​നി​യ കൈ​യ​ട​ക്കി​വെ​ച്ചി​രു​ന്ന ന​ഗോ​ര്‍​ണോ-​ക​രോ​ബാ​ഗ്​ പ്ര​ദേ​ശ​ത്തെ ചൊ​ല്ലി ഈ​യി​ടെ ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ല്‍ രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ല്‍ ന​ട​ന്നി​രു​ന്നു. ഒടുവിൽ റഷ്യയുടെ മധ്യസ്ഥതയിൽ ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അസർബൈജാന് ശക്തമായ പിന്തുണ നൽകി തുർക്കി രംഗത്തെത്തിയിരുന്നു. എന്നാൽ സമാധാന കരാർ തുർക്കി സ്വാഗതം ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter