വിദേശ ഉംറ തീർത്ഥാടനത്തിന് സജ്ജമായി സൗദി അറേബ്യ
അതേസമയം, ഇന്ത്യയില്‍ നിന്നും സഊദിയിലേക്ക് നേരിട്ട് യാത്ര സാധ്യമല്ലാത്തതിനാൽ ഇന്ത്യയില്‍ നിന്നുള്ള തീർത്ഥാടകരുടെ കാര്യത്തില്‍ ഇത് വരെ വ്യക്തത വന്നിട്ടില്ല. ഏഴു മാസത്തിനു ശേഷമാണ് വിദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഉംറ തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ മന്ത്രാലയ നിര്‍ദേശപ്രകാരം 18 നും 50 നും ഇടയിലുള്ള തീര്‍ത്ഥാടകര്‍ക്ക് മാത്രമാണ് അനുമതി. കൊവിഡ് നെഗറ്റിവാണെന്ന പിസിആര്‍ ടെസ്‌റ്റ് റിസള്‍ട്ടും തിരിച്ചു പോകാനായുള്ള ടിക്കറ്റും കൈവശം വെക്കണം ഓരോ തീര്‍ഥാടകനും നിശ്ചിത ഷെഡ്യൂളനുസരിച്ച് മടക്കയാത്ര ബുക്കിങ് ഉറപ്പുവരുത്തണം, ഉംറ നിര്‍വഹിക്കാനും മസ്ജിദുല്‍ ഹറാമില്‍ നമസ്കരിക്കാനും മസ്ജിദുന്നബവി സന്ദര്‍ശിക്കാനും റൗദയില്‍ വെച്ച് നമസ്കരിക്കാനും 'ഇഅ്തമര്‍നാ' ആപ്പില്‍ മുന്‍കൂട്ടി ബുക്കിങ് നടത്തണം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
രാജ്യത്തിറങ്ങിയ ശേഷം തീര്‍ത്ഥാടകര്‍ മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നും നിര്‍ദേശമുണ്ട്. ഇതിനായി ഓരോ തീര്‍ഥാടകന്റെയും ഉംറ സേവന പാക്കേജില്‍ ചുരുങ്ങിയത് മൂന്ന് ദിവസത്തെ ഭക്ഷണമടക്കമുള്ള താമസ സൗകര്യം ഉള്‍പ്പെടുത്താന്‍ ഉംറ കമ്പനികള്‍ക്കുള്ള നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. കൂടാതെ, വിമാനത്താളങ്ങളില്‍ നിന്ന് താമസത്തിലേക്ക് ഗതാഗതം, സമഗ്രമായ ഇന്‍ഷുറന്‍സ് പോളിസി എന്നിവ ഉള്‍പ്പെടുമെന്നും അധികൃതര്‍ വെളിപ്പെടുത്തി. വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഉംറ തീര്‍ത്ഥാടകരെ അമ്പത് പേരടങ്ങുന്ന സംഘമായി തിരിക്കും. ഓരോ ഗ്രൂപ്പിനും പ്രത്യേകം ഗൈഡുകളെ നിയമിക്കും.
Leave A Comment