ഈജിപ്തിലെ ഭരണ വിരുദ്ധ പ്രക്ഷോഭത്തിന് നേരെ വെടിവെപ്പ്: 3 മരണം
- Web desk
- Sep 27, 2020 - 20:49
- Updated: Sep 27, 2020 - 20:49
അലിയുടെ ആഹ്വാനത്തെ തുടർന്നാണ് അല്‍ സീസി ഭരണകൂടത്തിനെതിരേ കെയ്‌റോ, അല്‍ ജിസ, ലക്‌ഷോര്‍ തുടങ്ങിയ നഗരങ്ങളില്‍ പ്രക്ഷോഭം ശക്തിയാർജിച്ചത്. കഴിഞ്ഞ ആഴ്ചയാണ് മോശം സാമ്പത്തിക രംഗത്തെ ചൂണ്ടിക്കാട്ടി പ്രസിഡന്റ് അല്‍സിസിയുടെ രാജിയാവശ്യപ്പെട്ട് ജനം പ്രക്ഷോഭങ്ങള്‍ക്കു തുടക്കംകുറിച്ചത്.
സുരക്ഷാ സേനയുടെ ഇടപെടല്‍ മൂലമാണ് സമി വഫ്ദി സയ്യിദ് ബഷീര്‍, റിസ മുഹമ്മദ് അബു ഇമാം, മുഹമ്മദ് നസീര്‍ ഹംദി ഇസ്മായില്‍ എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് മുസ്‌ലിം ബ്രദര്‍ഹുഡ് നിയന്ത്രണത്തിലുള്ള വതന്‍ ടിവി ചാനല്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം, കൊലപാതകങ്ങളോട് അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അല്‍ സീസിയുടെ ഭരണത്തിനെതിരെ വെള്ളിയാഴ്ച പ്രകടനങ്ങള്‍ നടത്താനും അധികൃതര്‍ പ്രതിഷേധം ക്രൂരമായി അടിച്ചമര്‍ത്തുന്ന സാഹചര്യത്തില്‍ 'ഭയത്തിന്റെ തടസ്സങ്ങള്‍ തകര്‍ക്കണ'മെന്നും മുഹമ്മലി ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടിരുന്നു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment