ഇറാനുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ച് ട്രംപ്. ആദ്യം ഉപരോധം പിന്‍വലിക്കൂ എന്ന് ഇറാന്‍
- Web desk
- Aug 28, 2019 - 07:34
- Updated: Aug 28, 2019 - 07:36
പാരിസ്: ഇറാനുമായി 2015 ല്‍ ഒപ്പ് വെച്ച ആണവ കരാറില്‍ നിന്ന് സ്വമേധയാ പിന്മാറി ഉപരോധം ശക്തമാക്കിയ നടപടിയില്‍ നിന്ന് യു.എസ് പിന്മാറുന്നുവെന്ന് സൂചന. ഫ്രാന്‍സില്‍ നടന്ന ജി 7 രാജ്യങ്ങളുടെ ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണൊപ്പം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് തന്‍റെ നിലപാട് മാറ്റം പ്രഖ്യാപിച്ചത്. രണ്ടര വര്‍ഷം മുമ്പ് താന്‍ അധികാരത്തില്‍ വന്ന കാലത്തുള്ള ഇറാനല്ല ഇപ്പോഴത്തെ ഇറാനെന്നും ഇറാനൊരു മഹത്തായ രാഷ്ട്രമാകുമെന്നും ഇറാനുമായി പുതിയ ആണവ കരാര്‍ രൂപീകരിക്കുന്നതിനെക്കുറിച്ച് തനിക്ക് നല്ല കാഴ്ചപ്പാടാണുള്ളതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ട്രംപിന്‍റെ പ്രസ്താവനയെ സ്വാഗതം ചെയ്ത ഇറാന്‍ ഉപരോധം പിന്‍വലിക്കുകയാണ് ഇതിനായി യു.എസ് ആദ്യമായി ചെയ്യേണ്ടതെന്ന് നിര്‍ദേശിച്ചു. അതിന് തയ്യാറാവാത്ത കാലത്തോളം യു.എസുമായി യാതൊരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റൂഹാനി പറഞ്ഞു. ജിബ്രാള്‍ട്ടര്‍ കോടതി വിട്ടയച്ച ഇറാന്‍റെ എണ്ണക്കപ്പല്‍ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിക്കുക വഴി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാക് പോര് മുറുകുന്നതിനിടെയാണ് നല്ല ബന്ധങ്ങള്‍ക്ക് തയ്യാറാണെന്ന ട്രംപിന്‍റെ പ്രസ്താവന.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment