പൂക്കോട്ടൂർ യുദ്ധം ദേശീയ പൈതൃകത്തിന്റെ ഭാഗമാക്കണം- മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണൻ
മലപ്പുറം: ഏറ്റവും നൂതനമായ ആയുധങ്ങൾ കൈവശം വെച്ചിരുന്ന ബ്രിട്ടീഷ് സൈന്യത്തോട് കൈയില്‍ കിട്ടിയ ആയുധങ്ങളുമായി മാപ്പിള പോരാളികള്‍ ഏറ്റുമുട്ടിയ തുല്യതയില്ലാത്ത പൂക്കോട്ടൂര്‍ യുദ്ധത്തിന് 99 വർഷങ്ങൾ പൂർത്തിയായതിനു പിന്നാലെ നൂറാം വയസിലേക്ക് കടക്കുന്ന സമര പോരാട്ടത്തെ ദേശീയ പൈതൃകത്തിന്റെ ഭാഗമാക്കണമെന്നാവശ്യം ഉന്നയിച്ച് മുന്‍ ഗവര്‍ണര്‍ കെ ശങ്കരനാരായണൻ രംഗത്ത്.

പൂക്കോട്ടൂര്‍ യുദ്ധത്തിന്റെ 99-ാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമോറിയല്‍ ഇസ്‌ലാമിക സെന്ററും വാരിയന്‍ കുന്നത്ത് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയും സംയുക്തമായി നടത്തിയ വെബിനാര്‍ ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ സമര ചരിത്രത്തെയും അന്നത്തെ ദേശീയ നേതാക്കളുടെ സംഭാവനകളെയും വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സ്വാതന്ത്ര്യ സമരത്തെ വികലമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ഒറ്റക്കെട്ടായി ചെറുത്ത് തോല്‍പിക്കാന്‍ ദേശ സ്‌നേഹികള്‍ മുന്നോട്ട് വരണമെന്ന് വെബിനാറില്‍ പ്രബന്ധം അവതരിപ്പിച്ച ചരിത്രകാരന്മാരായ മുന്‍ കോഴിക്കോട് സര്‍വ്വകലാശാല വിസി ഡോ. കെ കെ എന്‍ കുറുപ്പ്, ചരിത്ര വിഭാഗം തലവന്‍ ഡോ. ശിവദാസന്‍ മങ്കട, മോയിന്‍കുട്ടി വൈദ്യര്‍ അക്കാദമി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ ആഹ്വാനം ചെയ്തു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter