ഡൽഹി കത്തുമ്പോൾ ഇന്ത്യയുടെ ആഭ്യന്തര മന്ത്രി എവിടെയായിരുന്നു,-ശിവസേന
മുംബൈ: 42 പേരുടെ ജീവനെടുത്ത ഡല്‍ഹി കലാപത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ സഖ്യകക്ഷിയും മഹാരാഷ്ട്രയിലെ മഹാ വികാസ് അഗാഡി അംഗവുമായ ശിവസേന. ഡല്‍ഹി കത്തുകയും തെരുവില്‍ അക്രമവും വെടിവെപ്പും നടക്കുകയും ജനങ്ങള്‍ മരിച്ചു വീഴുകയും ചെയ്യുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നെന്ന് സേന ചോദിച്ചു. ശിവസേനയുടെ മുഖപത്രമായ സാമ്​നയിലൂടെയായിരുന്നു ഈ വിമര്‍ശനം. ഡല്‍ഹിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും പൊതുസ്വത്തിന് വ്യാപക നാശമുണ്ടാകുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്‍റെ ശക്തനായ ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെയായിരുന്നു? കോണ്‍ഗ്രസോ മറ്റാരെങ്കിലുമോ ആണ് ഇപ്പോള്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ ആഭ്യന്തരമന്ത്രിയുടെ രാജിക്കായി മുറവിളി ഉയര്‍ന്നേനെ എന്നും ശിവസേന പറഞ്ഞു. ഡല്‍ഹിയില്‍ കലാപം നടക്കുമ്പോള്‍ പകുതിയിലേറെ കേന്ദ്രമന്ത്രിമാരും അഹമ്മദാബാദില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ്​ ട്രംപിനെ എതിരേല്‍ക്കുന്ന തിരക്കിലായിരുന്നുവെന്നും സാമ്ന വിമര്‍ശിക്കുന്നു. ഡല്‍ഹി മുഴുവനായി കത്തുമ്പോള്‍ അദ്ദേഹം പൂർണ്ണമായും അവഗണിച്ച് മാറി നിന്നത് ഏറെ ഞെട്ടിക്കുന്നതാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ്​ നനടക്കുമ്പോള്‍ തിരക്കുകള്‍ മാറ്റിവെച്ച്‌​ പ്രചാരണ റാലികളില്‍ അദ്ദേഹം സജീവമായിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ ദുര്‍ബലമായതുകൊണ്ടാണ്​ അമിത്​ ഷായുടെ രാജി ആവശ്യപ്പെടാത്തതെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. അർധ രാത്രി കേസ് പരിഗണിച്ച് കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടതിന്റെ പേരിൽ വിവാദമായ ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ്‌ മുരളീധറിന്‍റെ അടിയന്തിര സ്ഥലം മാറ്റവും ശിവസേന പരാമര്‍ശിച്ചു. ജസ്റ്റിസ്‌ മുരളീധറിന്‍റെ സ്ഥലം മാറ്റം നീതി നിഷേധമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍, എം.പിമാരായ പര്‍വേഷ് വര്‍മ, കപില്‍ മിശ്ര എന്നിവര്‍ക്കെതിരെ FIR രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടതിനുള്ള ശിക്ഷയാണ് ഇതെന്നും സാമ്​ന ചൂണ്ടിക്കാട്ടുന്നു. സവര്‍ക്കറെ കുറിച്ച്‌ ചിന്തിക്കുന്ന പാര്‍ട്ടി രാജ്യത്തി​​ന്‍റെ അഭിമാനത്തെക്കുറിച്ച്‌ ആദ്യം ചിന്തിക്കണമെന്നും സാമ്നയിലൂടെ ശിവസേന തുറന്നടിച്ചു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter