ചന്ദ്രശേഖർ ആസാദിനെ തിരിച്ചയച്ച് തെലങ്കാന പോലീസ്: അപമാനം മറക്കില്ലെന്നും ശക്തമായി തിരിച്ചു വരുമെന്നും ആസാദ്
ഹൈദരാബാദ്: പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ തെലങ്കാനയിൽ എത്തിയ ചന്ദ്രശേഖർ ആസാദിനെ പോലീസ് തടഞ്ഞ് തിരിച്ചയച്ചു. ടി.ആർ.എസ് തലവൻ ചന്ദ്രശേഖർ റാവു ഭരിക്കുന്ന തെലങ്കാനയിൽ ആസാദിനെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത നടപടിക്കെതിരെ ശക്തമായ രോഷമാണ് രാജ്യത്ത് ഉയരുന്നത്. അതേസമയം, സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ അനുവദിക്കാത്ത സർക്കാർ നടപടിക്കെതിരെ ചന്ദ്രശേഖർ ആസാദ് ശക്തമായി രംഗത്തെത്തി. എങ്ങിനെയൊക്കെ തടയാന്‍ ശ്രമിച്ചാലും പ്രതിഷേധങ്ങളില്‍ നിന്ന് തടയാനാവില്ലെന്ന് ആസാദ് വ്യക്തമാക്കി. ഹൈദരാബാദില്‍ അറസ്റ്റിലായ ശേഷം ട്വിറ്റര്‍ വഴിയാണ് അദ്ദേഹം തന്റെ നിലപാട് ആവര്‍ത്തിച്ചത്. 'തെലങ്കാനയില്‍, സ്വേച്ഛാധിപത്യം അതിന്റെ ഉച്ചസ്ഥായിയിലാണ്, പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശം അപഹരിക്കപ്പെടുന്നു, ആദ്യം ഞങ്ങള്‍ക്കു നേരെ ലാത്തിച്ചാര്‍ജ് നടത്തി. പിന്നെ എന്നെ അറസ്റ്റ് ചെയ്തു. പിന്നീട് ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി എന്നെ അവര്‍ ഹൈദരാബാദ് വിമാനത്താവളത്തില്‍ എത്തിച്ചിരിക്കുകയാണ്. തെലങ്കാന മുഖ്യമന്ത്രീ  ഈ അപമാനം ബഹുജന്‍ സമൂഹം ഒരിക്കലും മറക്കില്ലെന്നോര്‍ക്കുക. താമസിയാതെ മടങ്ങി വരും'- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. 'ഡല്‍ഹിയിലേക്ക് തിരിച്ചയക്കാനായി തെലങ്കാന പൊലിസ് ഞങ്ങളെ ബലമായി വിമാനത്താവളത്തിലേക്ക് കൊണ്ടു പോകുകയാണ്'- എന്നാണ് അദ്ദേഹത്തിന്റെ മറ്റൊരു സന്ദേശം. പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രക്ഷോഭത്തിന്റെ മുഖമായി മാറിയ ഡൽഹിയിലെ ഷഹീന്‍ ബാഗിലെത്തുമെന്നും അദ്ദേഹം അറിയിക്കുന്നുണ്ട്. 'സുഹൃത്തുക്കളേ ജയ്ഭീം. ഈ വൈകുന്നേരം ഞാന്‍ സമരഭൂമിയായ ഷഹീന്‍ ബാഗിലേക്ക് വരികയാണ്'- അദ്ദേഹം ട്വീറ്റ് ചെയ്തു

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter