മൂന്ന് മാസത്തിനിടെ സിറിയയില്‍ നിന്ന് കിടപ്പാടം നഷ്ടപ്പെട്ടവര്‍ 4 ലക്ഷം പേരെന്ന്  യു.എന്‍

ഇക്കഴിഞ്ഞ മൂന്ന് മാസത്തിനിടെ വടക്ക് പടിഞ്ഞാറന്‍ സിറിയന്‍ പ്രവിശ്യയായ ഇദ്‌ലിബില്‍  നിന്ന് ഭരണകൂടത്തിന്റെയും റഷ്യയുടെയും ബോംബാക്രമണ ഫലമായി കിടപ്പാടം നഷ്ടപ്പെട്ടവരും കുടിയൊഴിപ്പിച്ചവരും  400,000 ലധികം പേരെന്ന് ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്.

ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ വിഭാഗമാണ് കഴിഞ്ഞ ഏപ്രില്‍ മുതലുള്ള കണക്കുകള്‍ പുറത്തുവിട്ടത്.

വിമതര്‍ നിയന്ത്രിച്ചിരുന്ന അവസാന പ്രദേശമായിരുന്നു ഇദ്‌ലിബില്‍ ഏകദേശം 3 ദശലക്ഷം ആളുകളും താമസിച്ചിരുന്നു, അവരില്‍ പകുതിയും ഇതിനകം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പലായനം ചെയ്തതായും യു.എന്‍ മനുഷ്യാവകാശ വിഭാഗത്തിലെ അധികൃതരിലൊരാളായ ഡാവിഡ് സാന്‍സണ്‍ വ്യക്തമാക്കി.
കൂടുതല്‍ പലായനങ്ങള്‍ രേഖപ്പെടുത്തിയതും രാജ്യത്തെ പ്രവിശ്യകളായ  ഇദ്‌ലിബില്‍ നിന്നും ഹമയില്‍ നിന്നുമാണ്.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter