നൈൽനദി ഡാം തർക്കത്തിന് പരിഹാരം: സുഡാൻ, ഈജിപ്ത്, ഏത്യോപ്യ രാജ്യങ്ങൾ കരാറിലൊപ്പിടുന്നു
കൈറോ: സുഡാൻ, ഈജിപ്ത്, ഏത്യോപ്യ എന്നീ ആഫ്രിക്കൻ രാജ്യങ്ങൾ നൈൽ നദി ഡാം സംബന്ധിച്ച് കരാർ ഒപ്പ് വെക്കുന്നു. ആഫ്രിക്കൻ യൂണിയൻ അധികൃതരുടെ മധ്യസ്ഥതയിൽ മൂന്നു രാജ്യങ്ങളും കരാർ ഒപ്പുവക്കുന്നതോടെ ഒരു പതിറ്റാണ്ട് നീണ്ടുനിന്ന തർക്കങ്ങൾക്കാണ് പരിഹാരമാവുന്നത്. എത്യോപ്യ സ്വപ്ന പദ്ധതിയായി ആരംഭിച്ച നൈൽ ഡാമും ജലസംഭരണ പദ്ധതിയും തങ്ങൾക്ക് ഭീഷണിയായാണ് ഈജിപ്ത് കാണുന്നത്. 90% ജല ആവശ്യത്തിന് നൈൽ നദിയെ ആശ്രയിക്കുന്ന രാജ്യമാണ് ഈജിപ്ത്.

ആഫ്രിക്കൻ യൂണിയൻ അധ്യക്ഷനായ സൗത്താഫ്രിക്കൻ പ്രസിഡന്റ് സിറിൽ രാമഫോസയുടെ മധ്യസ്ഥതയിൽ മൂന്ന് രാജ്യങ്ങളുടെയും പ്രതിനിധികൾ ഓൺലൈനിൽ നടത്തിയ ചർച്ചയിൽ പ്രശ്നം പരിഹരിച്ചെന്ന് ഏത്യോപ്യൻ ജലമന്ത്രി സെലേഷി ബകേല വ്യക്തമാക്കിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ദാരിദ്ര്യം നിർമാർജനം സാധ്യമാക്കുന്ന 4.6 ശതകോടിയുടെ മെഗാ പ്രൊജക്ട് ഈ ജൂലൈയിൽ ആരംഭിക്കാനാണ് എത്യോപ്യ ലക്ഷ്യമിട്ടിരുന്നത്.

ഡാം സംബന്ധിച്ച് ഏകപക്ഷീയമായ തീരുമാനം കൈക്കൊള്ളരുതെന്ന് മൂന്നു രാജ്യങ്ങളും ഏകകണ്ഠമായി തീരുമാനിച്ചതായി ഈജിപ്ഷ്യൻ പ്രസിഡണ്ട് അബ്ദുൽ ഫത്താഹ് സീസി വ്യക്തമാക്കിയിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter