കൊസോവോ പ്രസിഡന്റ് ഹാഷിം താസിക്കെതിരേ അന്താരാഷ്ട്ര കോടതി യുദ്ധക്കുറ്റം ചുമത്തി
ബ്രസൽസ്: യൂറോപ്പിലെ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ കൊസോവോ പ്രസിഡന്റ് ഹാഷിം താസിക്കെതിരേ യുദ്ധക്കുറ്റം ചുമത്തി. കൊസോവോയുടെ സെര്‍ബിയയുമായുള്ള സ്വാതന്ത്ര്യ പോരാട്ടകാലത്തെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കുന്ന ഹേഗിലെ അന്താരാഷ്ട്ര കോടതിയാണ് കൊസോവോ പ്രസിഡന്റ് ഹാഷിം താസിയെയും മറ്റ് ഒമ്പത് പേരെയും പ്രതി ചേര്‍ത്ത് യുദ്ധക്കുറ്റം ചുമത്തിയത്.

നൂറോളം കൊലപാതകക്കുറ്റമാണ് താസിക്കെതിരേ ചുമത്തിയിരിക്കുന്നത്.കൊസോവര്‍ അല്‍ബേനിയന്‍, റോമാ, സെര്‍ബിയന്‍ ജനങ്ങളെ കൊലപ്പെടുത്തിയെന്ന ക്രിമിനല്‍ കുറ്റമാണ് താസിയും മറ്റുള്ളവരും നടത്തിയതെന്ന് നെതര്‍ലാന്‍ഡിലെ ഹേഗ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഓഫീസ് ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിര്‍ബന്ധിത തിരോധാനം, പീഡനം എന്നിവയാണ് ചുമത്തിയിരിക്കുന്ന മറ്റ് കുറ്റങ്ങള്‍.

സെര്‍ബിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വുസിക്കിനൊപ്പം വൈറ്റ് ഹൗസില്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഈ നടപടി. എന്നാല്‍ ഹേഗ് കോടതിയില്‍ ഉയര്‍ന്ന ആരോപണങ്ങളെ തുടര്‍ന്ന് തസി ചര്‍ച്ച റദ്ദാക്കിയതായി യുഎസ് പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഗ്രെനെല്‍ ട്വീറ്റില്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter