അല്‍അഖ്‌സ മസ്ജിദിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ജോര്‍ദാന്‍

അല്‍അഖ്‌സ മസ്ജിദിനെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ജോര്‍ദാന്‍ വിദേശകാര്യമന്ത്രാലയം.ആരാധകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയും വിശുദ്ധ മസ്ജിദില്‍ റെയ്ഡ് നടത്തുകയും ചെയ്യുന്ന രീതിക്കെതിരെയും ജോര്‍ദാന്‍ ശക്തമായി വിമര്‍ശിച്ചു.

അന്താരാഷ്ട്രാ നിയമങ്ങള്‍ ഇസ്രയേല്‍ അംഗീകരിക്കണമെന്നും മുസ്‌ലികള്‍ക്ക്  പ്രത്യേകിച്ച് റമദാന്റെ അവസാന പത്ത് ദിവസങ്ങളില്‍ പ്രത്യേക പരിഗണന നല്‍കണമെന്നും ജോര്‍ദാന്‍ വിദേശകാര്യമന്ത്രാലയ വ്യക്താവ് സുഫ് യാന്‍ ഖുദാഹ് ഇസ്രയേലിനോട് പറഞ്ഞു.
അല്‍ അഖ്‌സ മസ്ജിദിലെ ആരാധകരുടെ സുരക്ഷയുടെയും പൂര്‍ണ ഉത്തരാവദിത്വവും ഇസ്രയേലിനാണെന്നും  അദ്ധേഹം വ്യക്തമാക്കി.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter