ബംഗാളില്‍ ഹിജാബ് ധരിച്ച പെണ്‍കുട്ടിയോട് ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘത്തിന്റെ ഭീഷണി

വടക്കന്‍ ബംഗാളിലെ ഹിജാബ് ധരിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയോട് ജയ്ശ്രീരാം വിളിക്കണമെന്നാവശ്യപ്പെട്ട് 12 അംഗം ഹിന്ദുത്വ അക്രമി സംഘത്തിന്റെ ഭീഷണി.കാന്റീനില്‍ നിന്ന് രാത്രി 10 മണിയോടെ ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവമെന്ന് ഭീഷണിക്കിരയായ യുവതി പറയുന്നു.

സംഭവത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടപ്പോള്‍ ആദ്യം പരാതി സ്വീകരിക്കാന്‍ തയ്യാറായില്ലെന്നും പെണ്‍കുട്ടി പറയുന്നു.പിന്നീട് പിന്‍വാങ്ങില്ലെന്ന് ഉറപ്പായതോടെയാണ് എഫ്.ഐ.ആര്‍ രജിസ്ട്രര്‍ ചെയ്തത്.
സ്ഥിരമായി ഹിജാബ് ധരിക്കുന്ന തനിക്ക് ആദ്യമായാണ് ഇങ്ങനെയൊരു ദുരനുഭവമെന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ യുവതി പറയുന്നു.
ഇന്ത്യയില്‍ നിരന്തരം ആക്രമിക്കപ്പെടുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്റെ റിപ്പോര്‍ട്ട്  ചെയ്യപ്പെട്ട ഏറ്റവും ഒടുവിലത്തെ സംഭവമാണിത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter