ജംഇയ്യത്തുൽ മുഅല്ലിമീൻ സമ്മേളന സന്ദേശ ജാഥ: കൊയ്യോട് ഉമര്‍ മുസ്‌ലിയാരും ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയും നായകർ
തേഞ്ഞിപ്പലം: ‘വിശ്വശാന്തിക്ക് മതവിദ്യ’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 27, 28, 29 തിയതികളില്‍ കൊല്ലത്തു നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള ഉത്തര, ദക്ഷിണ മേഖല സന്ദേശ ജാഥകൾ ഈ മാസം 30 മുതല്‍ ഡിസംബര്‍ അഞ്ചുവരെ നടക്കും . ഇരു ജാഥകളിലെയും സ്ഥിരാംഗങ്ങളും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വം നല്‍കും. സന്ദേശ ജാഥകളുടെ പതാക കൈമാറ്റം നാളെ രാവിലെ 8.30ന് പാണക്കാട്ട് നടക്കും. പാണക്കാട് മഖാം സിയാറത്തിനു ശേഷം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പതാക കൈമാറും. ഉത്തര മേഖലാ ജാഥാ ക്യാപ്റ്റന്‍ കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍, ദക്ഷിണ മേഖലാ ജാഥാ ക്യാപ്റ്റന്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി എന്നിവര്‍ ഏറ്റുവാങ്ങും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter