ഉ​യ്​​ഗൂ​ർ മനുഷ്യാവകാശ പ്രവർത്തകന് സ​ഖ​റോ​വ്​ പു​ര​സ്​​കാ​രം
സ്​​ട്രാ​സ്​​ബ​ർ​ഗ്​: മ​നു​ഷ്യാ​വ​കാ​ശ സം​ര​ക്ഷ​ണ​ങ്ങ​ൾ​ക്കാ​യി പോ​രാ​ടി​യ​വ​ർ​ക്ക്​ യൂ​റോ​പ്യ​ൻ പാ​ർപാർലമെന്റ് ന​ൽ​കി​വരുന്ന സ​ഖ​റോ​വ്​ പു​ര​സ്​​കാ​രം ഉ​യ്​​ഗൂ​ർ നേ​താ​വ്​ ഇ​ൽ​ഹാം തൊ​ഹ്​​തി​ക്ക്. വി​ഘ​ട​ന​വാ​ദം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച്​ 2014മു​ത​ൽ ചൈ​നീസ് ജയിലിലാണ് ഇൽഹാം. ബെ​യ്​​ജി​ങ്​ യൂ​നി​വേ​ഴ്​​സി​റ്റ്​ സാ​മ്പ​ത്തി​ക​ശാ​സ്​​ത്ര പ്ര​ഫ​സ​റാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ചൈനയുടെ ഹീന നടപടിക്കെതിരെ ലോ​ക​വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​രു​ന്നു. 50ാം പി​റ​ന്നാ​​ളി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ ഇ​ൽ​ഹാ​മി​നെ തേ​ടി പു​ര​സ്​​കാ​ര​മെ​ത്തി​യ​ത്. കോൺസെൻട്രേഷൻ ക്യാമ്പിനെ സമ്മാനമായി തടവറകൾ സൃഷ്ടിച്ചും ക്യാമറകൾ സ്ഥാപിച്ചും ചൈന മനുഷ്യാവകാശ ലംഘനങ്ങൾ നടത്തുന്ന ഉയ്ഗൂർ മുസ്‌ലിംകൾക്ക് വേണ്ടി ശബ്ദിച്ചതാണ് ഇൽഹാമിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇക്കഴിഞ്ഞ സെ​പ്​​റ്റം​ബ​റി​ൽ യൂ​റോ​പ്പി​ലെ മ​​റ്റൊ​രു മ​നു​ഷ്യാ​വ​കാ​ശ പു​ര​സ്​​കാ​ര​വും ഇ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി​യി​രു​ന്നു. 20 വ​ർ​ഷ​മാ​യി പോ​രാ​ട്ട​രം​ഗ​ത്തു​ണ്ട്. അ​റ​സ്​​റ്റി​ലാ​കു​ന്ന​തി​നു​മു​മ്പ്​ ഉ​യ്​​ഗൂ​ർ വം​ശ​ജ​ർ നേ​രി​ടു​ന്ന പ്ര​ശ്​​ന​ങ്ങ​ൾ വെളിച്ചത്തുകൊണ്ടുവരാനായി നടത്തിയിരുന്ന വെ​ബ്​​സൈ​റ്റ്​ അ​റ​സ്​​റ്റി​നു​ശേ​ഷം വെ​ബ്​​സൈ​റ്റ്​ ചൈ​ന അ​ട​ച്ചു​പൂ​ട്ടി. 2009ലും ​ഉ​യ്​​ഗൂ​റുകൾക്കായി ശ​ബ്​​ദ​മു​യ​ർ​ത്തി​യ​തി​ന്​ ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. രാ​ജ്യ​ത്ത്​ തീ​വ്ര​വാ​ദം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്​ ഇ​ൽ​ഹാ​മെ​ന്നാ​ണ്​ ചൈ​ന​യു​ടെ വാദങ്ങൾ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter