തീരദേശത്ത് സമാധാനം നിലനിർത്താൻ സമസ്തയുടെ ആഹ്വാനം
താനൂർ: തീരദേശത്ത് സമാധാനം നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി അബ്ദുല്ല മുസ്‌ലിയാർ ആഹ്വാനം ചെയ്തു. താനൂർ അഞ്ചുടിയിൽ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ കുപ്പന്റെ പുരക്കൽ ഇസ്ഹാഖിന്റെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലപാതകത്തെ അപലപിച്ച അദ്ദേഹം കുറ്റവാളികളെ എത്രയും വേഗം നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. എല്ലാവരും ഒത്തൊരുമിച്ച് സമാധാനം നിലനിർത്താൻ പ്രവർത്തിക്കണമെന്നും ശാന്തിയും ശാന്തിക്കും സമാധാനത്തിനും വേണ്ടിയായിരിക്കണം നിലകൊള്ളേണ്ടതെന്നും അബ്ദുല്ല മുസ്‌ലിയാർ പറഞ്ഞു. ഇസ്ഹാഖിന്റെ ഉമ്മയോടും അനുജൻ നൗഫലിനോടും അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വിദ്യാഭ്യാസ ബോർഡിന്റെ ധനസഹായം ഇസ്ഹാഖിനെ ഉമ്മ കുഞ്ഞുമോൾക്ക് അബ്ദുല്ല മുസ്‌ലിയാർ കൈമാറി. ഖബറിടത്തിൽ പ്രാർത്ഥനയും നടത്തി. സമസ്ത നേതാക്കളായ എം.എ ചേളാരി, കെ മൊയ്തീൻ കുട്ടി മാസ്റ്റർ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. കോഴിക്കോട് ഖാസിയും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി കഴിഞ്ഞദിവസം വീട് സന്ദർശിച്ച് കുടുംബത്തെ ആശ്വസിപ്പിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter