ദീർഘ യാത്രക്കാർക്ക് നിസ്കരിക്കാൻ മഹല്ല് കമ്മറ്റികൾ അവസരമൊരുക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങൾ
മലപ്പുറം: പള്ളികളിൽ സ്വദേശികൾക്ക് മാത്രം അനുവാദം നൽകുന്നതിനാൽ ദീർഘ ദൂര യാത്രക്കാർക്ക് നിർബന്ധ നിസ്കാരങ്ങൾ സമയത്തിനകം നമസ്കരിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പള്ളിക്കമ്മറ്റികൾ വിഷയത്തിൽ പുനരാലോചന നടത്തണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു.

ഹോട്ട്സ്പോട്ടുകൾ കണ്ടയിൻമെൻറ് ഉൾപ്പെടാത്ത ദേശീയ-സംസ്ഥാന പാതയോരങ്ങളിലും പ്രധാന നഗരങ്ങളിലെയും പള്ളികളിൽ മാനദണ്ഡങ്ങൾ പാലിച്ചു പ്രത്യേക സൗകര്യങ്ങൾ ചെയ്തു കൊടുക്കണമെന്നാണ് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കൂടിയായ തങ്ങൾ മുഴുവൻ മഹല്ല് കമ്മറ്റികളോടും ആവശ്യപ്പെട്ടത്. കോവിഡ് പശ്ചാത്തലത്തിൽ സംഘടിത നിസ്കാരങ്ങൾക്ക് വേണ്ടി മാത്രമായി തുറക്കുന്ന പള്ളികൾ അത് കഴിഞ്ഞ ഉടനെ അടക്കുകയും പല പള്ളികളിലും മഹല്ലിന് പുറത്തുള്ളവർക്ക് അവസരം നിഷേധിക്കുകയും ചെയ്യുന്നത് കാരണം യാത്രക്കാരായ പലർക്കും നിസ്കാരം സമയത്തിനകം നിർവഹിക്കാൻ കഴിയാതെ നിരന്തരമായി വന്നുകൊണ്ടിരിക്കുകയാണ്. നിർദ്ദേശങ്ങൾ പഠിച്ചുകൊണ്ടിരുന്ന ദീർഘദൂര യാത്രക്കാർക്ക് അംഗശുദ്ധി വരുത്തുന്നതിനും നിസ്കരിക്കുന്നതിനുമുള്ള പ്രത്യേക സൗകര്യം പള്ളിയോടനുബന്ധിച്ച് ചെയ്തു കൊടുക്കണമെന്നും തങ്ങൾ പറഞ്ഞു.

പള്ളി കേന്ദ്രീകരിച്ചുള്ള സംഘടിത നിസ്കാരങ്ങളിലും മറ്റു ആരാധനാ കർമങ്ങളിലും വിശ്വാസികളുടെ താൽപര്യം കുറഞ്ഞു വരുന്ന സാഹചര്യം ഗൗരവത്തോടെ വിലയിരുത്തി പരിഹാരം കാണണമെന്നും എല്ലാ മഹല്ല് ജമാഅത്ത് കളോടും തങ്ങൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter