കശ്മീർ വിഷയത്തിൽ ആശങ്ക അറിയിച്ച് യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ
- Web desk
- Sep 28, 2019 - 12:07
- Updated: Sep 28, 2019 - 14:03
വാഷിംഗ്ടൺ: രണ്ട് മാസങ്ങളിലധികമായി പൂർണ്ണ നിയന്ത്രണങ്ങൾ തുടരുന്ന കശ്മീരിലെ ജനങ്ങൾക്ക് പിന്തുണ അറിയിച്ച് യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമർ. അമേരിക്കയിലെ ഹൂസ്റ്റണിൽ യുഎസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ കശ്മീർ വിഷയത്തിലെ ഇന്ത്യൻ നിലപാട് നരേന്ദ്രമോഡി ആവർത്തിച്ച് വ്യക്തമാക്കിയ ഹൗഡി മോദി പരിപാടിക്ക് ശേഷമാണ് ഇൽഹാൻ ഒമർ ട്വിറ്ററിൽ പ്രതികരണം നടത്തിയത്. നിയന്ത്രണങ്ങൾ നീക്കാനും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനും ആവിഷ്കാര സ്വാതന്ത്ര്യം അനുവദിച്ചു നൽകാനും അവർ ഇന്ത്യയോട് ആവശ്യപ്പെട്ടു. മേഖലയിൽ ഇപ്പോഴെന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് അന്വേഷിക്കുവാൻ അന്താരാഷ്ട്ര സമൂഹത്തെ അനുവദിക്കണമെന്നും ട്വീറ്റിൽ അവർ പറഞ്ഞു.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment