ഈജിപ്തിൽ സീസിക്കെതിരായ പ്രക്ഷോഭം ശക്തിയാർജിക്കുന്നു
കൈറോ: ഈജിപ്തിൽ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം ശക്തിയാർജ്ജിച്ചു ച്ചു. പ്രക്ഷോഭം തടയാൻ രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജുമാ നമസ്കാരത്തിന് ശേഷം ഗിസയിലെ വടക്കു ഭാഗത്തു നിന്നാണ് മുദ്രാവാക്യവുമായി പ്രകടനം ആരംഭിച്ചത്. തുടർന്ന് ലക്സർ, ഖുസ എന്നീ ഭാഗങ്ങളിലേക്കും പ്രതിഷേധം പടർന്നു. ഈജിപ്തിലെ ഏകാധിപതിയായിരുന്ന ഹുസ്നി മുബാറക്കിന്റെ സിംഹാസനം തകർത്ത് 2011 ൽ മുല്ലപ്പൂവിപ്ലവം അടിച്ചു വീശിയതിനുശേഷം ജനാധിപത്യത്തിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് മുഹമ്മദ് മുർസിയെ അട്ടിമറിച്ച് ഭരണം പിടിച്ചടക്കിയ ജനറൽ സിസിയുടെ ഭരണകാലത്ത് പ്രക്ഷോഭങ്ങൾ വളരെ വിരളമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രക്ഷോഭം തുടങ്ങിയത്. പ്രായപൂർത്തിയാകാത്ത 96 പേരടക്കം രണ്ടായിരത്തോളം ആളുകൾ ഇതുവരെയായി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിഷേധ പ്രകടനത്തിന് ആഹ്വാനം ചെയ്ത കൈറോ യൂണിവേഴ്സിറ്റി പ്രൊഫസറും കോളമിസ്റ്റുമായ ഹസ്സൻ നഫയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ശ്രമിച്ച ഹസീം ഹുസ്നിയെയും അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അതേസമയം ആശങ്കപ്പെടാൻ ഒന്നുമില്ലെന്നും പ്രക്ഷോഭത്തെ കുറിച്ച സീസി പ്രതികരിച്ചു.യോഗത്തിൽ പങ്കെടുക്കുന്ന വരെ എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter