ദിവസങ്ങളായി ഉമ്മയുമായി ബന്ധമില്ല- മെഹ്ബൂബ മുഫിതിയുടെ മകൾ സന  മുഫ്തി
23 ദിവസങ്ങളായി ഉമ്മയുമായി ബന്ധമില്ല- മെഹ്ബൂബ മുഫിതിയുടെ മകൾ ഇൽ തിജ മുഫ്തി ശ്രീനഗര്‍: സംസ്ഥാനത്തെ വിഭജിക്കുകയും അതിന്റെ പ്രത്യേക അവകാശങ്ങള്‍ റദ്ദാക്കുകയും ചെയ്യുന്നതിന് മുന്നോടിയായി മറ്റു രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം തടവിലാക്കിയ മുന്‍മുഖ്യമന്ത്രി മഹ്ബൂബാ മുഫ്തിയെ മൂന്നാഴ്ചയായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് മകൾ ഇൽതിജ. എൻ ഡിടിവി യുടെ ന്യൂസ് ചർച്ചയിലാണ് കശ്മീർ നേതാക്കൾക്ക് കേന്ദ്രം എത്രമാത്രം നിയന്ത്രണമേർപ്പെടുത്തിയെന്ന് വ്യക്തമാവുന്നത്. തന്റെ ഉമ്മ തീവ്രവാദിയല്ലെന്നും ഉമ്മയെ കാണാന്‍ ഞങ്ങളെ അനുവദിക്കുന്നില്ലെന്നും മൂന്നാഴ്ചയായി ഉമ്മയെ കണ്ടിട്ടെന്നും സന പറഞ്ഞു. കശ്മീരിൽ ക്രമസമാധാന നില വീണ്ടെടുത്തിരിക്കുന്നു എന്ന കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദങ്ങളെയും അവര്‍ ചോദ്യംചെയ്യുന്നുണ്ട്. ആഗസ്റ്റ് അഞ്ചിന് വീട്ടുതടങ്കലിലാക്കിയപ്പോഴാണ് ഉമ്മയെ അവസാനമായി കണ്ടത്. ഇപ്പോള്‍ എവിടെയാണെന്ന് ഞങ്ങള്‍ക്ക് അറിയില്ല. വീട്ടുതടങ്കലില്‍ നില്‍ക്കെ വീണ്ടും അവരെ തടവിലിടേണ്ട ആവശ്യം എന്താണെന്ന് ഞങ്ങള്‍ക്ക് മനസിലാവുന്നില്ല. എന്റെ ഉമ്മ ഒരു തീവ്രവാദിയല്ല. ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും രണ്ടുതവണ പാര്‍ലമെന്റംഗവുമായ വ്യക്തിയാണ് അവര്‍. അവരോട് ഭരണകൂടം അപമാനകരമായ രീതിയില്‍ പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. ക്രിമിനലുകളോടെന്ന പോലെയാണ് പോലീസ് അവരോട് പെരുമാറിയത്. വീട്ടില്‍ നിന്ന് കൊണ്ടുപോവുമ്പോള്‍ ലഗേജുകള്‍ രണ്ടുതവണയാണ് പരിശോധിച്ചത്. ഏകാന്തതടവിലിട്ട് ഉമ്മയുടെ ആത്മവിശ്വാസവും ധൈര്യവും ചോര്‍ത്തിക്കളയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും സന പറഞ്ഞു. ഏകാന്തതടവിലാണ് ഉമ്മ കഴിയുന്നത്. മെച്ചപ്പെട്ട ആരോഗ്യമല്ല അവരുടേത്. ഉമ്മയെ കാണാന്‍ ആരെയും അനുവദിക്കുന്നില്ല. ടെലിഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യവും ഉമ്മാക്ക് ലഭ്യമല്ല. ഉമ്മ വീട്ടുതടങ്കലിലാണെന്നിരിക്കെ എന്തിനാണ് ഞങ്ങള്‍ ഉമ്മയെ കാണുന്നതിന് തടസം സൃഷ്ടിക്കുന്നതെന്ന് മനസിലാകുന്നില്ല. എന്റെ ഉമ്മ തീവ്രവാദിയല്ല. അവര്‍ ഒരു മുന്‍ മുഖ്യമന്ത്രിയും രണ്ട് തവണ എം.പിയായ വ്യക്തിയുമാണ്. എന്നാല്‍ അവരെ ഒരു തീവ്രവാദിയെ പോലെയാണ് പരിഗണിക്കുന്നത്. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. താഴ്‌വരയില്‍ എത്ര പേരെ ഇങ്ങിനെ തടവിലിട്ടു എന്ന് അറിയില്ല. ആഗ്രയിലെ ജയിലില്‍ കൊണ്ടുപോയി ഇട്ട പിതാക്കന്‍മാരുടെയും സഹോദരങ്ങളുടെയും അവസ്ഥ എന്താണെന്ന് അറിയില്ല. അവര്‍ക്ക് എന്ത് സംഭവിച്ചോ ആവോ? സംസ്ഥാനത്ത് സാധാരണനില കൈവരിച്ചുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്.എന്തു സാധാരണ സാഹചര്യമാണ് ഇവിടെയുള്ളത്? സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യമാണോ ഇപ്പോഴത്തെ ഭാഷയിലുള്ള ‘സാധാരണ നില’ ? പ്രസവവേദനയുമായി 12 മണിക്കൂര്‍ നടന്ന ശേഷം പ്രസവിക്കുന്ന സാഹചര്യമാണോ സാധാരണ നില? ഇത്തരം ഒരവസ്ഥയാണോ കശ്മീരികള്‍ ആഗഹിക്കുന്ന സാധാരണ നില? അവർ രൂക്ഷമായ ഭാഷയിൽ ചോദിച്ചു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter