കിഴക്കൻ മെഡിറ്റേറിയനിലെ ഗ്രീക്ക്- തുർക്കി കൊമ്പ് കോർക്കൽ: മേഖല അശാന്തിയിലേക്കോ?
കഴിഞ്ഞ തിങ്കളാഴ്ച അവസാനിക്കുമായിരുന്ന തുർക്കിയുടെ ഭൂകമ്പം പരിശോധന ദൗത്യം ഇനിയും നീണ്ടു പോകുമെന്ന് തുർക്കി പ്രഖ്യാപിച്ചതോടെയാണ് മേഖലയിൽ പെട്ടെന്നുള്ള സംഘർഷസാധ്യത ഉടലെടുത്തത്. തുർക്കിയുടെ ശക്തമായ സൈനിക അകമ്പടിയോടെ ഓറുസ് റെയ്സ് സർവേ കപ്പലാണ് പര്യവേക്ഷണ ദൗത്യത്തിൽ ഏർപ്പെട്ടിരുന്നത്.
തുർക്കി നടത്തുന്ന ഇത്തരം പര്യവേക്ഷണം നിയമവിരുദ്ധമാണെന്നാണ് ഗ്രീസിന്റെ പക്ഷം. തുർക്കിയുടെ അതിർത്തിയിൽ നിന്ന് ഒരു മൈൽ മാത്രം അകലെയുള്ള ഗ്രീക്ക് ദ്വീപായ കാസ്റ്റെലോറിസാ ദ്വീപിൽ പരീക്ഷണം നടത്തി ഗ്രീസും തിരിച്ചടിക്കുന്നുണ്ട്.
ഫ്രാൻസ്, ഇറ്റലി, യുഎഇ രംഗ പ്രവേശം
ഗ്രീസ് തുർക്കി പോര് മുറുകുന്നതിനിടെ ഗ്രീസിന് പിന്തുണയുമായി യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ഈ ഇടപെടൽ സ്ഥിതി കൂടുതൽ രൂക്ഷമാക്കാനാണ് സാധ്യത. ഇതിൽ ഫ്രാൻസാണ് ഒരു കക്ഷി. ഇസ്താംബൂളിലെ ഹാഗിയ സോഫിയ പള്ളിയാക്കി മാറ്റിയതിനെതിരെ ഇറ്റലിക്കും ഗ്രീസിനുമൊപ്പം ശക്തമായ വിമർശനമുന്നയിച്ച രാജ്യമാണ് ഫ്രാൻസ്. "കിഴക്കൻ മെഡിറ്റേറിയൻ ഒരു പുതിയ സംഘർഷത്തിലേക്ക് വലിച്ചിഴക്കപ്പെട്ടിരിക്കുകയാണ്. അന്താരാഷ്ട്ര ഉടമ്പടികളാണ് ഇവിടെ പാലിക്കപ്പെടേണ്ടത്. ഗ്രീസ്, സൈപ്രസ് എന്നീ സഖ്യകക്ഷി രാഷ്ട്രങ്ങൾക്കൊപ്പം ഫ്രാൻസ് നാവിക വ്യോമ പരിശീലനം നടത്താൻ തീരുമാനിച്ചിരിക്കുകയാണ്", ഫ്രാൻസ് പ്രതിരോധമന്ത്രി ഫ്ലോറൻസ് പാർലേ പറഞ്ഞു.യുഎഇയാവട്ടെ തുർക്കിയുമായി നിരവധി വിഷയങ്ങളിൽ ഭിന്നത വെച്ചുപുലർത്തുന്ന രാഷ്ട്രമാണ്. ലിബിയയിൽ യുഎൻ അംഗീകൃത ഭരണകൂടത്തെയാണ് തുർക്കി അംഗീകരിക്കുന്നതെങ്കിൽ ജനറൽ ഹഫ്തറിന്റെ വിമതസേനയെയാണ് യുഎഇ പിന്തുണക്കുന്നത്. ഇസ്രായേലുമായി യുഎഇ നയതന്ത്ര ബന്ധം സ്ഥാപിച്ചതിനെ കടുത്ത വഞ്ചനയെന്നാണ് തുർക്കി വിശേഷിപ്പിച്ചിരിക്കുന്നത്. ഇതിനിടെ യുഎഇയുടെ പോർവിമാനം ഗ്രീസിൽ പററങ്ങിയതും ചില രാഷ്ട്രീയ മാനങ്ങൾ നൽകുന്നുണ്ട്.
സംഘർഷം ആറി തണുപ്പിക്കാൻ ജർമ്മനി
യൂറോപ്യൻ യൂണിയനിലെ മറ്റു രാജ്യങ്ങൾ സംഘർഷം വ്യാപിപ്പിക്കാൻ പ്രചാരണം നടത്തുന്നതിനിട ജർമനി നടത്തിയ ഇടപെടൽ ഏറെ ശ്ലാഘനീയമാണെന്ന് പറയാതെ വയ്യ. ഇരു വിഭാഗത്തിനുമിടയിൽ സമാധാന ദൂതുമായാണ് ജർമ്മനി രംഗപ്രവേശം ചെയ്തത്. ഗ്രീസിലും തുർക്കിയിലും സന്ദർശനം നടത്തിയ ജർമൻ വിദേശകാര്യ മന്ത്രി ഹെയ്ക്കേ മാസ് ഇരു രാഷ്ട്ര നേതാക്കളുമായും വിഷയം ചർച്ച ചെയ്തു. മേഖലയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചർച്ചയിൽ പങ്കുവെച്ചു."ഇരുരാജ്യങ്ങൾക്കും ഇടയിൽ സംഭാഷണത്തിന്റെ വാതിലുകൾ തുറന്നിടണ്ടതുണ്ട് പ്രകോപനം സംഘർഷം ലഘൂകരിക്കാനുള്ള നടപടികളാണ് ഉണ്ടാവേണ്ടത്. ഇതിനായി ചർച്ചകളാണ് ഏറെ അഭികാമ്യം. ജൂലൈ മാസം ജർമ്മനി നടത്തിയ മറ്റൊരു സമാധാന ശ്രമം പരാജയപ്പെട്ടിരുന്നു. ഗ്രീസ് ഈജിപ്തുമായി കരാറിലേർപ്പെട്ടതോടെയാണ് തുർക്കി പെട്ടെന്ന് ചർച്ചയിൽ നിന്ന് പിന്തിരിഞ്ഞത്.
സൈപ്രസ്
മെഡിറ്ററേനിയൻ കടലിൽ റോഡ്സ് എന്ന പേരിൽ പ്രശസ്തമായ പുരാതന രാഷ്ട്രമാണ് സൈപ്രസ്. ഒട്ടോമൻ സാമ്രാജ്യത്തിന്റെ ഏറ്റവും പ്രതാപശാലിയായ ഭരണാധികാരിയായിരുന്ന സുലൈമാന്റെ മകൻ സലീം ആണ് നഗരം കീഴടക്കി ഒട്ടോമൻ സാമ്രാജ്യത്തിനോട് ചേർത്തിരുന്നത്. 1874 ൽ ബ്രിട്ടന് കൈമാറുന്നത് വരെ ഇത് ഒട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ തന്നെ തുടർന്നു. 1960-ലാണ് രാജ്യം സ്വതന്ത്രമായത്. തുർക്കി വംശജരും ഗ്രീക്ക് മനുഷ്യരും തമ്മിൽ നിരന്തരമായി പോരാട്ടങ്ങൾ നടന്നിരുന്നു. 1974 ജൂലൈ 15 ന് ഗ്രീസ് ദേശീയവാദികൾ ഒരൊറ്റ രാഷ്ട്രീയം രൂപീകരിക്കുകയും തുർക്കിഷ് വംശജർക്കെതിരെ അക്രമം അഴിച്ചുവിടുകയും ചെയ്തു. ഇതോടെ തുർക്കി സൈപ്രസിൽ ഇടപെടുകയും വടക്കൻ സൈപ്രസ് പിടിച്ചെടുക്കുകയും ചെയ്തു. വെടിനിർത്തൽ കരാറിൽ എത്തിയതിനെ തുടർന്ന് വടക്കൻ സൈപ്രസ് പുതിയൊരു രാഷ്ട്രമായി സ്വയം പ്രഖ്യാപനം നടത്തി. എന്നാൽ തുർക്കി മാത്രമാണ് ഈ രാജ്യത്തെ അംഗീകരിച്ചത്.അന്നുമുതലേ തുർകി-സൈപ്രസ് ബന്ധത്തിൽ ഏറെ വിള്ളൽ വീണിട്ടുണ്ട്. തുർക്കി പര്യവേക്ഷണം നടത്തുന്ന നാവിക പ്രദേശത്തിനായി സൈപ്രസും അവകാശവാദമുന്നയിക്കുന്നുണ്ട്. ഓഗസ്റ്റ് മാസം തുർക്കി ഗ്രീക്ക് കപ്പൽ കിഴക്കൻ മെഡിറ്ററേനിയൻ മുഖാമുഖം വരികയും ചെറുതായി ഇടിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ഒരു സംഘർഷം വരാൻ പോകുന്നതിന്റെ അപായ മണിയെയാണ് അറിയിക്കുന്നത്. നേരാംവണ്ണം പ്രശ്നം ചർച്ചയിലൂടെ പരിഹരിച്ചില്ലെങ്കിൽ മേഖല കൂടുതൽ കലുഷിതമാവുമെന്നാണ് ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിലെ യൂറോപ്പ് ആന്ഡ് സെക്യൂരിറ്റി സ്റ്റഡീസ് സീനിയർ ഗവേഷകൻ മൈക്കൽ താഞ്ച പറഞ്ഞു.
Leave A Comment