ലൗജിഹാദ് നിയമം; ഒരു മാസത്തിനിടെ യു.പിയില്‍ അറസ്റ്റിലായത് 30 ഓളം മുസ്‌ലിംകള്‍
- Web desk
- Dec 29, 2020 - 07:25
- Updated: Dec 30, 2020 - 06:28
യു.പിയില്‍ 2020ല്‍ പാസായ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ അറസ്റ്റിലായത് മുപ്പതില്‍ അധികം മുസ്‌ലിംകളെന്ന് റിപ്പോര്‍ട്ട്.
ലൗജിഹാദ് നിയമത്തിന്റെ പേരില്‍ ഒരു മാസത്തിനിടെ ആകെ 35 പേരെ അറസ്റ്റ് ചെയ്തതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഈ കാലയളവില്‍ നിരവധി മുസ്‌ലിംകളെ ഹിന്ദ്വുത്വ തീവ്രവാദികള്‍ അക്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
2020 ലെ മതപരിവര്‍ത്തന ഓര്‍ഡിനന്‍സ് നവംബര്‍ 27 ന് അറിയിച്ചതിന് ശേഷം 12 ഓാളം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ഹിന്ദു തീവ്രവാദ ഗ്രൂപ്പുകള്‍ വികസിപ്പിച്ചെടുത്ത ഗൂഢാലോചന സിദ്ധാന്തമാണ് ലൗ ജിഹാദ്. മുസ്‌ലിം പുരുഷന്മാര്‍ ഹിന്ദു സ്ത്രീകളെ പരിവര്‍ത്തനം ചെയ്ത് വിവാഹം കഴിക്കാന്‍ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ചായിരുന്നു നിയമനിര്‍മ്മാണം നടത്തിയത്.
Related Posts
ASK YOUR QUESTION
ചോദ്യങ്ങള്‍ പരമാവധി വ്യക്തമായി എഴുതുകയും മലയാളത്തില്‍ ടൈപ്പ് ചെയ്യുകയും ചെയ്യുക.മംഗ്ലീഷില്‍ എഴുതുന്നത് ഒഴിവാക്കുക . അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.ഒന്നിലധികം ചോദ്യങ്ങള്‍ ഒന്നിച്ചു ചോദിക്കുന്നത് ഒഴിവാക്കുക.
Recommended Posts
Voting Poll
Get Newsletter
Subscribe to our newsletter to get latest news, popular news and exclusive updates.
Leave A Comment