രാമക്ഷേത്ര ഭൂമി പൂജ   ചടങ്ങ് സംപ്രേഷണം ചെയ്താൽ ദൂരദര്‍ശൻ ബഹിഷ്കരിക്കും-  കവികളായ പി.രാമനും അന്‍വര്‍ അലിയും
രാമക്ഷേത്ര ഭൂമി പൂജ ചടങ്ങ് സംപ്രേഷണം ചെയ്താൽ ദൂരദര്‍ശൻ ബഹിഷ്കരിക്കും- കവികളായ പി.രാമനും അന്‍വര്‍ അലിയും ബാബരി മസ്ജിദ് നിലനിന്നിരുന്ന ഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം അയോദ്ധ്യയില്‍ നിര്‍ദ്ദിഷ്ട രാമക്ഷേത്രത്തിന്റെ നിര്‍മ്മാണം ആരംഭിക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ചിന് നടക്കാനിരിക്കുന്ന ഭൂമി പൂജ ചടങ്ങിന്റെ തത്സമയ സംപ്രേഷണം ദൂരദര്‍ശന്‍ നടത്തുന്നു. അതേസമയം ഇതിനെതിരെ പ്രശസ്ത കവികളായ പി.രാമനും അന്‍വര്‍ അലിയും ഇതിനെതിരെ ശക്തമായി രംഗത്തെത്തി. ദൂരദർശൻ പരിപാടി സംപ്രേഷണം ചെയ്യുകയാണെങ്കിൽ ചാനല്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കില്ലെന്ന് ഇരുവരും പ്രഖ്യാപിച്ചു.

ജനാധിപത്യത്തിന്റെ തറക്കല്ലിളക്കുന്ന ഓഗസ്റ്റ് 5 ലെ പരിപാടി സംപ്രേഷണം ചെയ്യാനുള്ള തീരുമാനത്തില്‍ നിന്നു പിന്മാറാത്ത പക്ഷം ദൂരദര്‍ശന്‍ സംഘടിപ്പിക്കുന്ന ഒരു കവിതാ-സാഹിത്യ-സാംസ്കാരിക പരിപാടിയിലും ഇനി മേലില്‍ പങ്കെടുക്കുന്നതല്ല എന്ന് കവി പി.രാമന്‍ തന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. ഈ പോസ്റ്റിന് പിന്തുണയർപ്പിച്ച് കൊണ്ടാണ് താനും ദൂരദർശൻ പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അൻവർ അലി വ്യക്തമാക്കിയത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter