സൗദിയിൽ കൊറോണ പ്രതിരോധത്തിനായി യൂണിവേഴ്സിറ്റികൾ വിട്ടുനൽകി വിദ്യാഭ്യാസ മന്ത്രാലയം
റിയാദ്: രാജ്യത്തെ കോവിഡ് -19 വൈറസ് ബാധിതരുടെ എണ്ണം 1203 എത്തിയതിന് പിന്നാലെ കൊറോണ വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി ആരോഗ്യ മന്ത്രാലയത്തിന് പൂര്‍ണ്ണ സഹായം നല്‍കി വിദ്യാഭ്യാസ മന്ത്രാലയം. യൂണിവേഴ്സിറ്റികള്‍ക്ക് കീഴിലെ ആശുപത്രികളും കെട്ടിടങ്ങളും വിട്ടു നല്‍കിയാണ് വിദ്യാഭ്യാസ മന്ത്രാലയം പൂര്‍ണ്ണ പിന്തുണ നല്‍കുന്നത്. രാജ്യത്തെ വിവിധ സര്‍വ്വകലാശാലകള്‍ ഏത് അടിയന്തിര ഘട്ടത്തിലും ആരോഗ്യ മന്ത്രാലയത്തെ സഹായിക്കാനായി പദ്ധതികളും തയ്യാറാക്കിയിട്ടുണ്ട്. മുവ്വായിരത്തിലധികം ബെഡുകള്‍ സജ്ജീകരിച്ചതടക്കം വിവിധ മുന്‍കരുതലുകളാണ് സര്‍വ്വകലാശാലകള്‍ സ്വീകരിച്ചത്. കൂടാതെ, മെഡിക്കല്‍ ക്വാറന്റൈനിനായി ഇരുപത് യൂണിവേഴ്‌സിറ്റികള്‍ തങ്ങളുടെ 77 ലധികം കെട്ടിടങ്ങളും ഒഴിവാക്കി കൊടുത്തിട്ടുണ്ട്. ഫെബ്രുവരി 1 മുതല്‍ എല്ലാ സര്‍വകലാശാലകളുടേയും അടിയന്തര പദ്ധതികള്‍ അപ്‌ഡേറ്റ് ചെയ്യാനും ആശുപത്രികള്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സജ്ജീകരിക്കാനും വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കിയിരുന്നതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് വക്താവ് താരിഖ് അല്‍ അഹ്‌മരി പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter