ഡൽഹി കലാപ കേസന്വേഷണത്തിൽ പോലീസിന് കോടതിയുടെ വിമർശനം
ന്യൂഡൽഹി: കോടതി ജാമ്യം അനുവദിച്ചതിന് പിന്നാലെ പകപോക്കൽ നടപടിയുടെ ഭാഗമായി വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട ജാമിഅ വിദ്യാ൪ഥിയും എസ്‌ഐഒ പ്രവ൪ത്തകനുമായ ആസിഫ് ഇഖ്ബാല്‍ തന്‍ഹയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന ഹരജിയിൽ പോലീസിന് കോടതിയുടെ ശക്തമായ വിമർശനം.

ഡൽഹി കലാപത്തിൽ ഒരു ഭാഗം മാത്രമാണ് പൊലീസ് അന്വേഷിക്കുന്നതെന്ന് പാട്യാല ഹൗസ് കോടതി കുറ്റപ്പെടുത്തി.

ഒരു വിഭാഗത്തെ പ്രത്യേകം ലക്ഷ്യം വെച്ചുള്ള അന്വേഷണം നടക്കുന്നതായുള്ള പ്രതീതിയാണ് ഡല്‍ഹി കലാപത്തെ കുറിച്ചുള്ള അന്വേഷണത്തിന്റെ കേസ് ഡയറി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്ന് ജഡ്ജ് ധ൪മേന്ദ്ര റാണ നിരീക്ഷിച്ചു. കേസ് അന്വേഷിക്കുന്ന സ്പെഷ്യല്‍ സെല്‍ അന്വേഷണം സത്യസന്ധമായും നിഷ്പക്ഷമായും മുന്നോട്ടുകൊണ്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter