ഉയ്ഗൂർ വംശഹത്യക്കെതിരെ വീഡിയോ വിലക്ക് ഏർപ്പെടുതിൽ മാപ്പ് പറഞ്ഞ് ടിക് ടോക്
ന്യൂജഴ്‌സി: ചൈനയില്‍ മുസ്‌ലിംകള്‍ നേരിടുന്ന വംശീയപീഡനത്തിനെതിരേ പോസ്റ്റ് ചെയ്ത വീഡിയോ പിന്‍വലിച്ച ടിക് ടോക്കിനെതിരേ സൈബര്‍ ലോകം ശക്തമായ പ്രതിഷേധം അലയടിച്ചതോടെ മാപ്പുപറഞ്ഞ് ടിക് ടോക് രംഗത്തെത്തി. അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ 17കാരിയായ ഫെറോസ അസീസ് പോസ്റ്റ് ചെയ്ത വീഡിയോയാണ് ടിക് ടോക് നീക്കം ചെയ്തിരുന്നത്. കണ്‍പീലികള്‍ ചുരുട്ടാം എന്നു തുടങ്ങുന്ന ഒരു മെയ്ക്ക് അപ്പ് ട്യൂട്ടോറിയല്‍ വീഡിയോയില്‍ ചൈനയിലെ മുസ്‌ലിം പീഡനത്തെ വിഷയമാക്കുകയായിരുന്നു ഫെറോസ. വീഡിയോയില്‍ ഫെറോസ കണ്‍പീലികള്‍ ചുരുട്ടുന്നതിനുളള ഒരു ഉപകണവുമായി കാഴ്ചക്കാരെ അഭിമുഖീകരിക്കുന്നു. അടുത്ത നിമിഷം തന്നെ വിഷയം മാറ്റി ചൈനയിലെ സിന്‍ജിയാങില്‍ മുസ് ലിംകള്‍ പീഡിപ്പിക്കുന്നതിനെ കുറിച്ച് പറഞ്ഞുതുടങ്ങുന്നു. ''നിങ്ങള്‍ കണ്‍പീലികള്‍ താഴെക്കാക്കുന്നു, ഫോണുകള്‍ ഉപയോഗിക്കുന്നു, ചൈനയില്‍ എന്താണ് സംഭിക്കുന്നതെന്ന് തിരയുന്നു. അവര്‍ കോണ്‍സെന്‍ട്രേഷന്‍ സെന്ററുകളിലാണ്. നിരപരാധികളായ മുസ്‌ലിംകളെ അവിടെ അടച്ചിടുകയാണ്. തട്ടിക്കൊണ്ടുപോവുകയാണ്, കൊലപ്പെടുത്തുകയാണ്, നിര്‍ബന്ധപൂര്‍വ്വം പന്നിയിറച്ചി കഴിപ്പിക്കുകയാണ്, കുടിപ്പിക്കുകയാണ്, മതംമാറ്റുകയാണ്- ഫെറോസ പറയുന്നു ഇതൊരു വംശഹത്യതന്നെയാണ്. പക്ഷേ, ആരും അതേകുറിച്ച് പറയുന്നില്ല. മനസ്സിലാക്കുക...എന്നു പറഞ്ഞുകൊണ്ടാണ് വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ പോസ്റ്റ് ചെയ്ത് ആദ്യ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 10 ലക്ഷത്തോളം പേര്‍ അത് കണ്ടു. അതോടെയാണ് ടിക് ടോക് ഫെറോസയുടെ അക്കൗണ്ട് റദ്ദാക്കിയത്. ചൈനീസ് കമ്പനിയായ ബൈടെന്റന്‍സിന്റേതാണ് ടിക് ടോക് പ്ലാറ്റ് ഫോം. ചൈനയിലെ ഉയ്ഗൂര്‍ മുസ് ലിംകള്‍ നേരിടുന്ന പീഡനങ്ങളെ കുറിച്ച് നാല് വീഡിയോകള്‍ ഫെറോസ പോസ്റ്റ് ചെയ്തിരുന്നു. ആദ്യ വീഡിയോ 14 ലക്ഷം പേരാണ് കണ്ടത്. 500000 പേര്‍ ലൈക്ക് ചെയ്തു. അഫ്ഗാന്‍-അമേരിക്കന്‍ വംശജയായ ഫെറോസ ന്യൂജഴ്‌സിയിലാണ് താമസം. ഫെറോസ ഇതേ വീഡിയോ ട്വിറ്ററിലും ഇന്‍സ്റ്റ്ഗ്രാമിലും പോസ്റ്റ് ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter