ഉയിഗൂര്‍ മുസ്‌ലിംകള്‍ക്ക് നീതിതേടി  നേപ്പാള്‍ മുസ്‌ലിംകള്‍

ചൈനയിലെ സിന്‍ജിയാങ്ങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളില്‍ നീതി ആവശ്യപ്പെട്ടും ചൈനീസ് ഭരണകൂടത്തിനെതിരെ ശബ്ദമുയര്‍ത്തിയും നേപ്പാള്‍ മുസ്‌ലിംകള്‍ പ്രതിഷേധ പ്രകടനം നടത്തി.

ചൈനീസ് ഭരണകൂടം സിന്‍ജിയാങ്ങില്‍ ആയിരക്കണക്കിന് മസ്ജിദുകള്‍ തകര്‍ത്തതിനെതിരെയും പ്രതിഷേധക്കാര്‍ ശബ്ദമുയര്‍ത്തി. 
ഉയിഗൂര്‍ മുസ്‌ലിംകള്‍ക്കെതിരെ നടക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും പ്രതിഷേധ സംഘടിപ്പിച്ച നേതാക്കള്‍ അഭിപ്രായപ്പെട്ടു.  
കഴിഞ്ഞ 6 വര്‍ഷമായി ചൈനയിലെ ഉയിഗൂര്‍ മുസ്‌ലിംകള്‍ കോണ്‍സെണ്‍ട്രേഷന്‍ ക്യാമ്പുകളിലാണ് കഴിയുന്നതെന്നും  നിരവധി അക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാകുന്നുവെന്നും നിരവധി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter