ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍റെ വസതിയില്‍ എന്‍.ഐ.എ റെയ്ഡ്
ന്യൂഡല്‍ഹി: ഡല്‍ഹി ന്യൂനപക്ഷ കമീഷന്‍ മുന്‍ അധ്യക്ഷന്‍ ഡോ. സഫറുല്‍ ഇസ്‌ലാം ഖാന്‍റെ വസതിയില്‍ എന്‍.ഐ.എ പരിശോധന നടത്തി. ജമ്മു കശ്മീരിലും ഡല്‍ഹിയിലുമായി രാജ്യത്ത് വിവിധയിടങ്ങളില്‍ എന്‍.ഐ.എ പരിശോധന രണ്ടാംദിവസവും തുടരുകയാണ്. ചില എന്‍‌.ജി‌.ഒകളും ട്രസ്റ്റുകളും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇന്ത്യയിലും വിദേശത്തും ധനസമാഹരണം നടത്തുകയും ജമ്മു കശ്മീരിലെ വിഘടനവാദ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ് സഫറുൽ ഇസ്‌ലാമിനെതിരെ എന്‍.ഐ.എ ആരോപിക്കുന്നത്. ഒക്ടോബര്‍ 8ന് രജിസ്റ്റര്‍ ചെയ്ത കേസിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷ പോസ്​റ്റിട്ടുവെന്ന്​ ആരോപിച്ച്‌ ഡോ.സഫറുല്‍ ഇസ്​ലാം ഖാനെതിരെ ഡല്‍ഹി പൊലീസ്​ നേരത്തെ രാജ്യദ്രോഹം ചുമത്തി കേസെടുത്തിരുന്നു. ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാമോ​ഫോബിയക്കെതിരെ അറബ്​ ലോകത്ത്​ നടന്ന കാമ്ബയിനെ അനുകൂലിച്ച്‌​ ട്വീറ്റ്​ ചെയ്​തതിനാണ്​ അദ്ദേഹത്തിനെതിരെ കേസെടുത്തത്​. ഇതുമായി ബന്ധപ്പെട്ട്​ കുവൈത്തിന്​ നന്ദി പറഞ്ഞായിരുന്നു അദ്ദേഹത്തിന്‍റെ ട്വീറ്റ്​. ത​​ന്‍റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പിന്നീട് ഇസ്​ലാം ഖാന്‍ പറഞ്ഞിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter