കശ്മീരിലെ നിയന്ത്രണങ്ങൾ നീക്കാൻ ഇന്ത്യ തയ്യാറാവണം- അമേരിക്ക
വാഷിംഗ്ടൺ: കഴിഞ്ഞ ഓഗസ്റ്റ് 5 ന് ജമ്മു കശ്മീരിന് പ്രത്യേക അവകാശങ്ങൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനോടനുബന്ധിച്ച് മേഖലയിൽ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇന്ത്യ തയ്യാറാവണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നപരിഹാരത്തിന് മധ്യസ്ഥം വഹിക്കാന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തയ്യാറാണെന്നും യു.എസ് അറിയിച്ചു. 'അന്യായമായി തടങ്കലിലാക്കിയവരെ മോചിപ്പിക്കാനും നിയന്ത്രണങ്ങള്‍ നീക്കാനും ഉടന്‍ നടപടിയുണ്ടാവുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'- സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദക്ഷിണേഷ്യന്‍ ഉദ്യോഗസ്ഥ ആലിസ് വെല്‍സ് പറഞ്ഞു. ജമ്മുകശ്മീരിലെ വിവിധ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കൾ, സാമ്പത്തിക മേധാവികൾ തുടങ്ങിയവരുടെ സുരക്ഷയിൽ യുഎസ് ഉൽക്കണ്ഠ രേഖപ്പെടുത്തുകയും ചെയ്തു. പ്രാദേശിക നേതാക്കളുമായി സര്‍ക്കാര്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്നും യു.എസ് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ കുറയുന്നതാണ് ലോകത്തിന് നല്ലതെന്നും ഇരുവരും ആവശ്യപ്പെടുകയാണെങ്കില്‍ മധ്യസ്ഥം വഹിക്കാന്‍ യു.എസ് തയ്യാറാണെന്നും അവര്‍ പറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter