യുദ്ധത്തടവുകാരെ മോചിപ്പിച്ച്   ഹൂതികൾ
റിയാദ് : ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റോക്ക്ഹോം കരാറിന്റെ ഭാഗമായി യുദ്ധത്തടവുകാരെ വിട്ടയക്കുന്നു. യമനിലെ വിമത ശിയാ വിഭാഗമായ ഹൂത്തികള്‍ക യമനിലെ ഔദ്യോഗിക സര്‍ക്കാരും ഇറാന്‍ പിന്തുണയുള്ള ഹൂത്തികളും do തമ്മിലെ സംഘര്‍ഷത്തിന് അയവ് വരുന്നതായി ഇതോടേ പ്രതീക്ഷ. വന്നിരിക്കും ഇരു കൂട്ടരും തമ്മിലുള്ള കരാര്‍ പ്രകാരം 681 തടവുകാരെ യെമന്‍ സര്‍ക്കാരും 400 പേരെ ഹൂത്തികളും വിട്ടയക്കും.

ആദ്യ ഘട്ടത്തില്‍ 15 സൗദി തടവുകാരെ മോചിപ്പിക്കുന്നതായി യെമനില്‍ നിയമാനുസൃത സര്‍ക്കാരിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അറബ് സഖ്യ സേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലിക്കി പറഞ്ഞു. യെമന്‍ തടവുകാരുടെ കൈമാറ്റ കരാറില്‍ നാല് സുഡാനികളുടെ മോചനവും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം അറിയിച്ചു. തടവുകാരുടെ കൈമാറ്റം തികച്ചും മനുഷ്യത്വപരമായ നിലപാടാണെന്ന് മാലികി പറഞ്ഞു. യെമന്‍ വിഷയത്തില്‍ യുഎന്‍ പ്രതിനിധി മാര്‍ട്ടിന്‍ ഗ്രിഫിത്സിന്റെ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സഖ്യസേനാ വക്താവ്, ഹൂത്തിളോട് ആവശ്യപ്പെട്ടു. .

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter