ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അപേക്ഷ പൂരിപ്പിച്ച്‌ നല്‍കില്ലെന്ന് അഖിലേഷ് യാദവ്
ലഖ്നൗ: ദേശീയ ജനസംഖ്യാ രജിസ്റ്ററിനും, ദേശീയ പൗരത്വ ഭേദഗതി ബില്ലിനുമെതിരെ കടുത്ത വെല്ലുവിളി ഉയർത്തി സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷനും, മുന്‍ യു.പി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് രംഗത്തെത്തി. സിഎഎയും, എന്‍പിആറും രാജ്യത്തെ പാവപ്പെട്ടവര്‍ക്കും മുസ്‌ലിംകള്‍ക്കും എതിരെയാണെന്നും താന്‍ ഇവയെ ഒരുതരത്തിലും പിന്തുണയ്ക്കില്ലെന്നും അഖിലേഷ് പറഞ്ഞു. പാര്‍ട്ടി യൂത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് അഖിലേഷ് വീണ്ടും മോദി സർക്കാരിനെതിരെ ആഞ്ഞടിച്ചത്. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ അപേക്ഷ താന്‍ പൂരിപ്പിച്ച്‌ നല്‍കില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു. 'സിഎഎയും, എന്‍പിആറും, എന്‍ആര്‍സിയും പാവപ്പെട്ടവര്‍ക്കും, ന്യൂനപക്ഷങ്ങള്‍ക്കും, രാജ്യത്തെ മുസ്‌ലിംകള്‍ക്കും എതിരാണ്. എന്‍.പി.ആറില്‍ വിവരങ്ങള്‍ നല്‍കാന്‍ താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും വ്യക്തമാക്കിയ അഖിലേഷ് നിങ്ങളും അങ്ങനെ ചെയ്യുമോയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരോടായി ചോദിച്ചു. എന്‍.ആര്‍.സി ഭയം വിതക്കാനുള്ള മാര്‍ഗമാണെന്ന് ഇക്കഴിഞ്ഞ സെപ്തംബറിലും അഖിലേഷ് പ്രതികരിച്ചിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter