യത്തീംഖാന കുട്ടിക്കടത്ത് കേസിൽ കേസ് അവസാനിപ്പിച്ച്  ഹൈക്കോടതി വിധി
കൊച്ചി: കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച മുക്കം യതീംഖാന, മലപ്പുറം വെട്ടത്തൂര്‍ യത്തീംഖാന കുട്ടിക്കടത്ത് കേസുകളിൽ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ച് എറണാകുളം ചീഫ് ജുഡീഷ്യല്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി 9 മാസങ്ങൾ പിന്നിടവേ കേസ് അവസാനിപ്പിച്ച് ഹൈക്കോടതി ഉത്തരവിറക്കി. കേരളത്തിലെ വലതുപക്ഷ മാധ്യമങ്ങളും സംഘ്പരിവാർ ശക്തികളും പ്രചരിപ്പിച്ചത് പോലെ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് കോടതി കണ്ടെത്തി.

2014 മെയ് 25 ന് പശ്ചിമ ബംഗാളിൽ നിന്നും മതിയായ രേഖകളില്ലാതെ 123 കുട്ടികളെ പാലക്കാട് റയില്‍വെ സ്‌റ്റേഷനില്‍ യത്തീംഖാനയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കുട്ടിക്കടത്താണെന്ന് ആരോപിച്ച് പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിയും റെയില്‍വെ പൊലിസും കേസെടുത്തത്. ഏറെ വിവാദമായതിനെ തുടർന്ന് കേസ് സിബിഐക്ക് വിടുകയായിരുന്നു

പശ്ചിമബംഗാളില്‍ നിന്നും വന്ന കുട്ടികള്‍ യാതൊരു വിധ ചൂഷണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായിട്ടില്ലെന്ന് സി.ബി.ഐ കണ്ടെത്തി. തങ്ങളുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യസവും, ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുന്നതിന് വേണ്ടി സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് കുട്ടികളെ കേരളത്തിലേക്ക് അയച്ചതെന്ന രക്ഷിതാക്കളുടെ മൊഴിയാണ് കേസന്വേഷണത്തിൽ നിർണായകമായത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter