വിദേശികളായ തബ്‌ലീഗുകാരെ  ഇന്ത്യയിൽ എന്തിന് പിടിച്ചുനിർത്തി? സർക്കാരിനോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: തബ് ലീഗ് ജമാഅത്ത് സമ്മേളനതിൽ പങ്കെടുത്ത വിദേശികളോട് സ്വീകരിച്ച സമീപനത്തിൽ കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി.

വിദേശികളായ തബ് ലീഗ് ജമാഅത്ത് പ്രവർത്തകരെ ഇന്ത്യയിൽ എന്തിന് പിടിച്ചുനിർത്തിയെന്നും അവരുടെ വിസ റദ്ദാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്നും വിശദീകരിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

യോഗത്തിൽ പങ്കെടുത്ത മൂവായിരത്തി അഞ്ഞൂറോളം വിദേശികളായ പ്രവർത്തകരെ കരിമ്പട്ടികയിൽ പെടുത്തിയ ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിനെ ചോദ്യം ചെയ്ത് തബ്‌ലീഗ് പ്രവർത്തകർ നൽകിയ ഹർജി പരിഗണിക്കവെയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ കേസ് പരിഗണിക്കവേ ഹരജിക്കാരുടെ വിസ റദ്ദാക്കിയതിന്റെ പകർപ്പ് കോടതിയിൽ സമർപ്പിച്ചിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡൽഹിയിലെ മർകസ് നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനം മൂലമാണ് ഇന്ത്യയിൽ കൊറോണ വൈറസ് വ്യാപനമുണ്ടായതെന്ന് സംഘ്പരിവാർ ശക്തികൾ വ്യാപകമായി പ്രചരണം നടത്തിയിരുന്നു. ഇതിനെതിരെ ലോകവ്യാപകമായി പ്രതിഷേധം ഉയരുകയും വിവിധ അന്താരാഷ്ട്ര സംഘടനകൾ ഇന്ത്യയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter