ഹേബിയസ് കോർപ്പസ് ഹർജികൾ പരിഗണിക്കാതെ കശ്മീർ ഹൈക്കോടതി: നടപടിക്കെതിരെ കശ്മീർ ബാർ അസോസിയേഷൻ ചീഫ് ജസ്റ്റിസിന് കത്തെഴുതി
ന്യൂഡൽഹി: കശ്മീരിലെ 370 ആം വകുപ്പ് എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട കശ്മീരിൽ നടന്ന അറസ്റ്റുകൾക്കെരെ ഹൈക്കോടതിയിൽ സമർപ്പിച്ച 99% ഹേബിയസ് കോർപ്പസ് ഹരജികളും മാസങ്ങളായി പരിഗണിക്കാതെ കിടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെക്ക് കശ്മീർ ബാർ അസോസിയേഷൻ കത്തയച്ചു.

370 ആം വകുപ്പ് പിൻവലിച്ച ശേഷം കശ്മീരിൽ അഭിഭാഷകൻ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എഴുതിയ കത്തിലാണ് ബാർ അസോസിയേഷൻ കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്. 370 ആം വകുപ്പ് എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ നേതാക്കളെ പോലീസ് തടവിലിട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് ആദ്യം മുതൽ 600 ഹരജികൾ ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു എന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇതിൽ ഒരു ശതമാനം മാത്രമാണ് പരിഗണിക്കപ്പെട്ടതെന്ന് വ്യക്തമാക്കിയ അസോസിയേഷൻ സാധാരണഗതിയിൽ നടക്കാറുള്ള കാര്യങ്ങളല്ല കശ്മീർ ഹൈക്കോടതിയിൽ നടക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

4 ജി ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്തതിനാൽ അഭിഭാഷകർക്ക് വീഡിയോ കോൺഫറൻസ് വഴി കേസുകൾക്ക് ഹാജരാക്കാൻ കഴിയുന്നില്ലെന്നും അഭിഭാഷക സംഘടന പരാതിപ്പെട്ടിട്ടുണ്ട്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter